വാഴക്കുളം: സഹോദരനൊപ്പം യാത്ര ചെയ്യവേ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു.ആവോലി പൊരിയംകുന്നേൽ ഷാജി ജോസഫിൻ്റെ മകൾ അക്സ മരിയ (25) യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴോടെ തൊടുപുഴ പുഴയോര ഹൈവേയിലായിരുന്നു അപകടം.
സ്കൂട്ടറിൻ്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന അക്സ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു., അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അക്സയെ ഉടൻ തന്നെ തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെ മരിച്ചു.
ഇതേ ആശുപത്രിയിൽ നഴ്സായിരുന്നു അക്സ.മാതാവ് ഷൈമോൾ വാഴക്കുളം ചാവറ ഇൻ്റർനാഷണൽ അക്കാദമി അധ്യാപികയാണ്. സഹോദരൻ: അനക്.



















































