മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 29.02 ഗ്രാം രാസലഹരിയുമായി രണ്ടുപേർ അറസ്റ്റിൽ. വളയൻചിറങ്ങര പുത്തൂരാൻകവല കളത്തിപറമ്പിൽ ആൽബിൻ ഷാജി (26), അല്ലപ്ര വെള്ളൂരാൻ കുന്നുവീട്ടിൽ ആദർശ് അനൂപ് (19) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃക്കളത്തൂർ സൊസൈറ്റിപടി ഭാഗത്ത് നിന്നാണ് എംഡിഎംഎയുമായി പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഗോവയിൽ നിന്ന് വലിയ അളവിൽ കേരളത്തിലെത്തിച്ച് ചെറിയ അളവിലാക്കി വിൽപന നടത്തി വരികയായിരുന്ന പ്രതികൾമൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ മനോജിന്റെ നിർദ്ദേശപ്രകാരം പോലീസ് നിരീക്ഷണത്തിലായിരുന്നു. മൂവാറ്റുപുഴ എസ്എച്ച്‌ഒ സുബിൻ ബിജു, എസ്ഐ ബി റോഷ്‌നി, എഎസ്ഐ മാരായ പി.എസ് സലിം, എം അനീഷ്, കെ.എ അനസ്, സീനിയർ സിപിഓ മാരായ വർഗീസ് റ്റി വേണാട്ട്, ഗീരിഷ്, ഇർഫാൻ ഹബീബ്, സിജാസ്, ശ്രീജു, എം.കെ ഷിയാസ്, ദയേഷ്, ബഷീറ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരു ന്നു.


















































