കോതമംഗലം:കോട്ടപ്പടിയില്‍ ജനവാസ മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെയെത്തിയ കാട്ടാനക്കൂട്ടം കൃഷികള്‍ നശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെ മുട്ടത്തുപാറ സ്വദേശി പ്രിന്‍സിന്റെ വീടിന്റെ സമീപമെത്തിയ കാട്ടാനക്കൂട്ടം വീടിന്റെ പോര്‍ച്ചിലേക്ക് വാഴ മറിച്ചിടുകയായിരുന്നു. തുടര്‍ന്ന് പറമ്പിലേക്ക് പോയ ആനകള്‍ വാഴ, കമുക്, വിവിധയിനം പച്ചക്കറികള്‍, അതിര്‍ത്തി കയ്യാലകള്‍ തുടങ്ങിയവ നശിപ്പിച്ചു.
മുട്ടത്തുപാറ, വടക്കുംഭാഗം പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് പൊതുപ്രവര്‍ത്തകനായ ജൂവല്‍ ജൂഡി പറഞ്ഞു. സമീപകാലത്തായി ആനകള്‍ പകല്‍ സമയത്തും നാട്ടിലേക്ക് എത്തുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.




















































