കോതമംഗലം: പുന്നേക്കാട് പള്ളിക്ക് സമീപം ലോഡുമായി പോയ പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് പരിക്കേറ്റു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കില്ല. പുന്നേക്കാട് കൂര്ത്തിയാട്ട് സുകുമാരന്റെ ഭാര്യ ലൈല (72) ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 10-നായിരുന്നു അപകടം. ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകാനായി റോഡ് കുറുകെ കടന്ന് റോഡിന്റെ മറുഭാഗത്തെത്തിയപ്പോഴാണ് നിയന്ത്രണം വിട്ട വാഹനം ലൈലയുടെ ദേഹത്ത് ഇടിച്ചത്.
കൈകാലുകള്‍ക്ക് ഒടിവ് സംഭവിച്ച ലൈലയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈലയെ ഇടിച്ച പിക്കപ്പ് വാന്‍ 11 കെ.വി. ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ ഒടിഞ്ഞ ഇലക്ട്രിക്ക് പോസ്റ്റ് പിക്കപ്പിന്റെ ബോണറ്റിലേക്ക് മറിഞ്ഞു. രാവിലെ തടസപ്പെട്ട വൈദ്യുതി വിതരണം വൈകിട്ടോടെയാണ് പുന: സ്ഥാപിച്ചത്.

















































