കോതമംഗലം: മാതിരപ്പിള്ളിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. ശനിയാഴ്ച രാവിലെ 9.30ഓടെ കോതമംഗലത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് മാതിരപ്പള്ളി വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചത്.
സമീപത്തുണ്ടായിരുന്ന സ്ഥാപനത്തിന്റെ മുന്പിലെ ഗ്ലാസും ഭിത്തിയും ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. പരിക്കേറ്റ ബൈക്ക് യാത്രികന് മാതിരപ്പിള്ളി സ്വദേശി നഹിയാന്‍ നൗഷാദിനെ കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയിന്‍കീഴ് സ്വദേശിനി യുവതിയാണ് വാഹനംഓടിച്ചിരുന്നത്.




















































