കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മാതിരപ്പിള്ളി ക്ഷേത്രപ്പടിക്കു സമീപം ഭിന്നശേഷി സൗഹൃദ സ്കൂട്ടർ മിൽമ ടാങ്കർലോറിയുമായി കൂട്ടിയിടിച്ച് 2 ഭിന്നശേഷിക്കാർ മരിച്ചു. ഇരമല്ലൂർ കാട്ടുകുടി കെ.എം. പ്രശാന്ത്കുമാർ (39), കുറ്റിലഞ്ഞി പുതുപ്പാലം തറയത്ത് ടി.പി. അനീഷ്കുമാർ (43) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ മൂവാറ്റുപുഴയിൽ നിന്നു കോതമംഗലത്തേക്ക് വരികയായിരുന്ന ഇരുവരും സഞ്ചരിച്ച സ്കൂട്ടർ ക്ഷേത്രപ്പടിക്കും മാതിരപ്പിള്ളിക്കും ഇടയിലെ വളവിൽ പാൽ കയറ്റി മൂവാറ്റുപുഴയ്ക്കു പോവുകയായിരുന്ന ടാങ്കർലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ താലൂക്ക് ആശുപ്രതി മോർച്ചറിയിൽ.




















































