കോതമംഗലം : സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് വീട്ടമ്മ മരിച്ചു.പിണ്ടിമന മുത്തംകുഴി കാരുകുഴി ഏലിയാസിൻ്റെ ഭാര്യ ബിജി (54) യാണ് മരിച്ചത് . സംസ്കാരം നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച ചേലാട് തെക്കേ കുരിശിങ്കല്‍ പോയി വരുമ്പോള്‍ പള്ളിഭാഗം ലൈബ്രറിക്ക് മുമ്പില്‍ സ്കൂട്ടറില്‍ നിന്ന് വീണ് തലയിടിച്ചാണ് അപകടം.പരേത വടക്കുംഭാഗം കുമ്പുളങ്കല് കുടുംബാംഗം. മക്കള്‍ : ജിസ്മോള്‍ (അയര്‍ലന്റ്), ഏയ്ഞ്ചല്‍ (ദുബൈ). മരുമകന് :അല്ലപ്ര ബേസില്‍ ചെലമ്പിക്കോടന്‍



















































