കോതമംഗലം: മാര്‍ ബസേലിയോസ് ദന്തല്‍ കോളേജ് സഹസ്ര വുമണ്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ കിംസ് ഹെല്‍ത്ത് ട്രിവാന്‍ഡ്രം, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവ ചേര്‍ന്ന് മൂന്നാംഘട്ട സൗജന്യ എച്ച്പിവി വാക്സിനേഷന് നടത്തി. ഷിബു തെക്കുമ്പുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
എംബിഎംഎം അസോസിയേഷന് സെക്രട്ടറി സലിം ചെറിയാന്, പ്രിന്‍സിപ്പല്‍ ഡോ. ബൈജു പോള്‍ കുര്യന്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജയന് ജേക്കബ് മാത്യു, ധര്‍മ്മഗിരി ആശുപത്രി ഗൈനേക്കോളജിസ്റ് ഡോ. കുക്കു ലാല്‍ , സഹസ്ര വുമണ്‍ സെല്ലിന്റെ ഭാരവാഹികളായ ഡോ. കെ സി വിദ്യ , ഡോ. സോമ സൂസന്, ഡോ. ദീപ ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. മാണി, ഡോ. ഡിനു, ഡോ. അലന് എന്നിവരുടെ നേതൃത്വത്തിലാണ് വാക്സിനേഷന് ഡ്രൈവ് നടത്തിയത്. 400ഓളം കുട്ടികള്‍ക്ക് സൗജന്യ വാക്സിനേഷന് നല്കി.



















































