Entertainment
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച കഥാകൃത്തായി നെല്ലിമറ്റം സ്വദേശി കെ.എം.കമല്‍

കോതമംഗലം: കേരള സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ നെല്ലിമറ്റം കാര്‍ക്കും കോതമംഗലത്തിനും അഭിമാന നേട്ടം. മികച്ച കഥാകൃത്തായി നെല്ലിമറ്റം സ്വദേശി കെ.എം.കമല്‍. പട ചിത്രത്തിന്റെ കഥയ്ക്കാണ് കമലിന് അവാര്‍ഡ് ലഭിച്ചത്.സിനിമയുടെ സംവിധായകന്‍ കൂടിയാണ് കമല്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് പാലക്കാട് ജില്ലാ കളക്ടറെ അയ്യങ്കാളിപ്പട ബന്ദിയാക്കിയ സംഭവമാണ് സിനിമയുടെ ഇതിവൃത്തം. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, വിനായകന്‍, ജഗദീഷ്, ജോജു ജോര്‍ജ്, സൈജു കുറുപ്പ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ നിരവധി സീനുകള്‍ ചിത്രീകരിച്ചതും കോതമംഗലത്തു തന്നെയായിരുന്നു. ഇപ്പോള്‍ നെല്ലിക്കുഴി താമസമാക്കിയിട്ടുള്ള കെ എം കമലിന്റെ ജന്‍മനാടാണ് നെല്ലിമറ്റം. തൊണ്ണൂറുകളുടെ ആരംഭത്തില്‍ കോതമംഗലം എം എ കോളേജില്‍ സിനിമ സ്വപ്നം കണ്ടു നടന്നിരുന്ന മൂന്നു കൂട്ടുകാര്‍ ഉണ്ടായിരുന്നു. നെല്ലിമറ്റം സ്വദേശി കമലും മാതിരപ്പിള്ളി സ്വദേശി അജിത്തും മൂവാറ്റുപുഴ സ്വദേശി മധു നീലകണ്ഠനും ആയിരുന്നു അവര്‍. അന്നേ ശക്തമായി ഉണ്ടായിരുന്ന ഇച്ഛാ ശക്തി മൂവരെയും സിനിമയുടെ ലോകത്തു തന്നെ എത്തിച്ചു. ആ മൂവര്‍ സംഘത്തില്‍ പെട്ട കമലിനാണ് ഇന്ന് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഈട എന്ന ഹിറ്റ് സിനിമ സംവിധാനം ചെയ്തത് അജിത് കുമാര്‍ ആയിരുന്നു. മധു ആകട്ടെ ഇന്ന് മലയാള സിനിമയില്‍ സജീവമായ ക്യാമറമാന്‍ ആണ്.ചുരുളി ഉള്‍പ്പെടെ ഉള്ള സിനിമകളുടെ ക്യാമറ ചലിപ്പിച്ചത് മധുവാണ്.മൂവരെയും നിരവധി അവാര്‍ഡുകള്‍ തേടിയെത്തിയിട്ടുണ്ട്.
Entertainment
കാട്ടുപോത്ത് വെടിവെപ്പ് കേസ്; ഒളിവിൽ പോയ പാപ്പച്ചനെ പിടികൂടുന്നത് കോതമംഗലം സ്വദേശിയുൾപ്പെടുന്ന ഫോറസ്റ്റ് സ്ക്വാഡ്

കോതമംഗലം : സൈജു കുറുപ്പ്, വിജയരാഘവൻ, ജഗദീഷ്, ശ്രിന്ദ, ദർശന തുടങ്ങി നിരവധി താരങ്ങൾ ഒരുമിക്കുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രം പ്രദർശനത്തിന് എത്തി. പുത്തൻ വീട്ടിൽ പാപ്പച്ചൻ ഉൾപ്പെട്ട ഒരു കാട്ടുപോത്ത് വെടിവെപ്പ് കേസും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളും കോർത്തിണക്കി കുട്ടമ്പുഴ എന്ന മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് സിൻ്റോ സണ്ണി ദീർഘനാൾ സംവിധായകൻ ജിബു ജേക്കബിന്റെ പാപ്പച്ചനായെത്തുന്ന സൈജു കുറുപ്പിന്റെ രസിപ്പിക്കുന്ന മാനറിസങ്ങൾ തന്നെയാണ് സിനിമ കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. അടുത്തിടെ പ്രേക്ഷകർ ഏറ്റെടുത്ത ‘പൂക്കാലം’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്നതാണ് ചിത്രം. അജു വർഗീസ്, ജോണി ആന്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ, ജിബു ജേക്കബ് തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.
പാപ്പച്ചൻ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ മുഹൂർത്തങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രം ഇതിനകം സോഷ്യൽ മീഡിയ ലോകത്ത് സജീവ ചർച്ചയായി കഴിഞ്ഞിട്ടുണ്ട്. ഏവരുടേയും ശ്രദ്ധ കവർന്ന പോസ്റ്ററുകളും ടീസറും പാട്ടുകളുമാണ് സിനിമയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. സിനിമയിലേതായി സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഈണമിട്ട് ഇതിനകം പുറങ്ങിയ ‘മുത്തുക്കുടമാനം’, ‘കൈയെത്തും ദൂരത്ത്’, ‘പുണ്യ മഹാ സന്നിധേ’, പാപ്പച്ചാ പാപ്പച്ചാ എന്നീ ഗാനങ്ങളും സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബികെ ഹരിനാരായണനും സിന്റോ സണ്ണിയും ഗാനരചനയും ഔസേപ്പച്ചൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. നാടുകാണി,പൂയംകുട്ടി കുട്ടമ്പുഴ ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
കോതമംഗലം ചെറൂട്ടൂർ സ്വദേശിയായ ബിജു തോപ്പിൽ ഈ സിനിമയിൽ പാപ്പച്ചനെ അറസ്റ്റ് ചെയ്യാൻ വരുന്ന ഫോറസ്റ്റ് സ്ക്വാഡ് അംഗമായിണ് വേഷം ചെയ്തിരിക്കുന്നത്. പതിനഞ്ചോളം ഷോർട്ട് ഫിലിമുകളിലും മേജർ രവി സംവിധാനം ചെയ്ത മോഹൻലാൽ മൂവി 1971 ബിയോണ്ട് ബോർഡർ, ദി പ്രീസ്റ്റ് എന്നി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചെറുവട്ടൂരിൽ സ്വന്തമായി ഒരു ജിംനേഷ്യം നടത്തുകയും കൂടാതെ വിവിധ സ്കൂളുകളിൽ തൈകൊണ്ടോ അധ്യാപകൻ കൂടിയാണ് ബിജു തോപ്പിൽ. പഠനകാലയളവിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കലാകായിക മേഖലയിൽ തിളങ്ങി നിന്നിരുന്നു. കോതമംഗലം ആൻ സിനിമാസിലാണ് ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം നടക്കുന്നത്.
Entertainment
രാജേഷ് കോട്ടപ്പടി രചനയും, സംവിധാനവും നിർവ്വഹിച്ച ഹൃസ്വ ചിത്രം “പുത്രൻ ” ശ്രദ്ധേയമാകുന്നു

കോതമംഗലം : വിജയൻ കോടനാടിനെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് കോട്ടപ്പടി രചനയും, സംവിധാനവും നിർവ്വഹിച്ച ഹൃസ്വ ചിത്രമാണ് “പുത്രൻ “. ഒരു ഭിന്നശേഷിക്കാരന്റെ ജീവിതവും, അവൻ നേരിടുന്ന അപമാനവും, സമൂഹത്തിൽ അവന്റെ കുടുംബം അഭിമുഖിക്കേണ്ടിവരുന്ന പ്രശ്നങ്ങളും , വെല്ലുവിളികളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ജെസി മോൾ ആണ് ഈ ചിത്രത്തിലെ നായിക. ശ്രീപതി മുനമ്പം , ശിവൻ ദാസ് , റസാഖ് ഗുരുവായൂർ , ഹുസൈൻ, രീഷ്മ രാജീവ്, തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. നിരവധി ചലച്ചിത്ര താരങ്ങളും , സംവിധായകരും , പ്രമുഖ സംസ്കാരിക നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം എറണാകുളം ഡോൺ ബോസ്ക്കോ തിയേറ്ററിൽ വെച്ച് നടന്നു. മികച്ച പ്രതികരണമാണ് ആദ്യ പ്രദർശനത്തിൽ നിന്നു ലഭിച്ചത്.
മേയ്ക്കപ്പിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ മേയ്ക്കപ്പ് നിർവ്വഹിച്ചിരിക്കുന്നത് ” സുധാകരൻ പെരുമ്പാവൂർ ആണ് . നിരവധി ചലച്ചിത്രങ്ങൾക്ക് ഛായഗ്രഹണം നിർവ്വഹിച്ചിട്ടുള്ള ” ഷെട്ടി മണി” യാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ .എഡിറ്റിങ്ങ് മനു മാജിക്ക് ബ്രെയ്ൻ, ആർട്ട് സനൂപ് പെരുമ്പാവൂർ, ബിജു പി കെ എം . വസ്ത്രാലങ്കാരം അബ്ബാസ് പാണാവള്ളി , അസോസിയേറ്റ് ഡയറക്ടർ പ്രവീൺ കൂട്ടുമഠം, പശ്ചാത്തല സംഗീതം നസറുദ്ദീൻ ഷാ, പ്രൊഡക്ഷൻ കൺട്രോളർ സലാവുദ്ദീൻ മുടിക്കൽ , പരസ്യകല ജിതിൻ ആർട്ട് മേക്കർ , നിർമ്മാണം വി.കെ. സിനിമാസ് . പ്രേം നസീർ ഫൗണ്ടേഷൻ 2022 അവാർഡിനും , ജയ്ഹിന്ദ് അവാർഡിനും സെലക്ഷൻ നേടിയ ചിത്രം കൂടിയാണ് ” പുത്രൻ “.
Entertainment
“ദി ബ്ലാക്ക് ഡേ” എന്ന ഹ്രസ്വ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു; പ്രധാന നടൻ കോതമംഗലം സ്വദേശി

കോതമംഗലം : ഒരു പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഉദ്യോഗജനകമായ കേസന്വേഷണമാണ് ഈ ചിത്രത്തിൻറെ ഇതിവൃത്തം . നിരവധി ഷോർട്ട് മൂവികൾ സംവിധാനം ചെയ്തിട്ടുള്ള അങ്കമാലി സ്വദേശി മിന്റോ മാളിയേക്കലാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
നമ്മുടെ നാട്ടിൽ നടന്നുവരുന്ന സ്ത്രീ പീഡന പരമ്പരകളുടെ ഒരു നേർക്കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. കുറ്റം ചെയ്തവർ അത് മറച്ചുവയ്ക്കാൻ കൂട്ടാളികളെ കൂട്ടുപിടിച്ച് മറ്റൊരാളുടെ തലയിൽ വച്ചുകെട്ടുമ്പോൾ ദൈവത്തിൻറെ കൈയൊപ്പ് പതിഞ്ഞ ഒരു തെളിവെങ്കിലും തനിക്കെതിരെ ബാക്കിയുണ്ടാവും എന്ന് കുറ്റവാളികൾ അറിയന്നില്ല. പ്രതിയെ കണ്ടെത്താൻ തന്ത്രപരമായ ഇടപെടൽ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ ഒടുവിൽ വിജയം കാണുന്നു. നമ്മുടെ ചുറ്റുപാടും നടക്കുന്ന പല സംഭവങ്ങളുമായി ഈ ചിത്രത്തിന് ഒരുപക്ഷേ സമയം തോന്നിയേക്കാം.
കാമാർത്തിപൂണ്ട് കഴുകൻ കണ്ണുകളുമായി അന്ധകാര മറപറ്റി നമ്മുടെ പെൺകുട്ടികളെ കാർന്ന്തിന്നാൻ വെമ്പൽ കൊള്ളുന്ന പീഢന വീരൻമാർക്കെതിരെ സമൂഹം ജാഗ്രതയോടെ പാലിക്കക്കണമേന്ന സന്ദേശം ഈ ചിത്രം തരുന്നു. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ടി പി പ്രശാന്തും മ്യൂസിക് ചെയ്തിരിക്കുന്നത് ബിജു പൈനാടത്തും മേക്കപ്പ് മനോജ് അങ്കമാലിയും എഡിറ്റിംഗ് നടത്തിയിരിക്കുന്നത് ഐബി മൂർക്കനാടുമാണ്. മാർട്ടിൻ പീറ്റർ നിർമ്മിച്ചു AN K പ്രൊഡക്ഷൻസിൻ്റ ബാനറിൽ പുറത്തിറക്കിയ ചിത്രം ഡോയിഷ് – ഇന്ത് മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. അങ്കമാലി, ജോസ്പുരം, മൂക്കന്നൂർ എന്നീ പ്രദേശങ്ങളിൽ ആയിരുന്നു ചിത്രത്തിൻറെ ഷൂട്ടിംഗ്.
കോതമംഗലം സ്വദേശിയായ നടൻ ജോൺസൺ കറുകപ്പിള്ളിൽ മികച്ച ഒരു കുറ്റാന്വേഷണ ഉദ്യോഗസ്ഥന്റെ റോൾ ഈ ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നു. ജയിംസ് പാറക്കൽ, ബെന്നി താഴെക്കാടൻ, സെബാസ്റ്റ്യൻ കറുമാത്തി, സ്വപ്ന ,റോ സന്ന ,സാൻ്റ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS6 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS14 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
CRIME2 days ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു