Connect with us

Hi, what are you looking for?

Business

ഒരു കുടക്കീഴിൽ ഇൻഫർമേഷൻ സെന്ററും കഫേയും; കോതമംഗലം എം എ കോളേജ് റോഡിൽ GlobeIEdu വും “Hunger Bunker” യും പ്രവർത്തനം ആരംഭിച്ചു

കോതമംഗലം : വിദേശ വിദ്യാഭ്യാസ രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള GlobeIEdu കോതമംഗലം എം എ കോളേജ് റോഡിലും പ്രവർത്തനം തുടങ്ങി. കാനഡ, ജർമനി, യു കെ, ഓസ്ട്രേലിയ, ന്യൂസീലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ കോളേജുകളിൽ അഡ്മിഷൻ നേടുന്നതിനും സമഗ്രമായ മാർഗ നിർദേശവും സുതാര്യ സേവനങ്ങളുമായിട്ടാണ് കോതമംഗലം എം എ കോളേജ് റോഡിൽ ആരംഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് വിശദമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും കരിയർ ഗൈഡൻസ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനം. കൺസൾട്ടന്റെ മുഴുവൻ സമയ സേവനവും ഡോക്യുമെന്റേഷൻ സൗകര്യവും ഇവിടെ നിന്നും ലഭിക്കും.

ഇതോടൊപ്പം പുത്തൻ തലമുറക്ക് പ്രിയങ്കരങ്ങളായ വിദേശ രുചി വൈവിധ്യങ്ങൾ പരിചയപെടുത്തുന്ന “Hunger Bunker” കഫെയുടെയും ഉത്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, നഗരസഭ വൈ.ചെയർ പേഴ്സണൽ സിന്ധു ഗണേഷൻ, നഗരസഭ കൗൺസിലർ എ ജി . ജോർജ്ജ്, വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം യൂണിറ്റ് പ്രസിഡന്റ് എൽദോ വറുഗീസ്, സെക്രട്ടറി മൈതീൻ ഇഞ്ച കുടി, ട്രഷറാർ പ്രസാദ് പുലരി, സംസ്ഥാന കമ്മറ്റി അംഗം കെ.കെ. ബേബി, മെന്റർ അക്കാഡമി ഡയറക്ടർമാരായ ആശാ ലില്ലി തോമസ്, ഷിബു ബാബു പള്ളത്ത് തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

CRIME

പെരുമ്പാവൂർ: ചേലാമറ്റത്ത് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ മിനർവ്വ ബസാർ വെസ്റ്റ് സ്വദേശി വിശാൽ കുമാർ (22)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...

NEWS

അജ്മാൻ:ആശ്രയം യു എ ഇ ഖൽബിലെ ഈദ് 2024 എന്ന പേരിൽ ഈദ് ആഘോഷ പരിപാടികൾ നടത്തി. അജ്‌മാൻ റിയൽ സെന്ററിൽ നടന്ന വർണ ശബളമായ ചടങ്ങിൽ ലോക കേരള സഭാ അംഗം...

NEWS

കോതമംഗലം: ആയക്കാട് മരോട്ടിച്ചോടിന് സമീപം മിനി എംസിഎഫിന്റെ പരിസരം മാലിന്യം വലിച്ചെറിഞ്ഞ് കൂമ്പാരമായിട്ടും നടപടിയെടുക്കുന്നില്ല. പിണ്ടിമന പഞ്ചായത്തിലെ ഹരിതകര്‍മസേന വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഖരമാലിന്യങ്ങള്‍ സംഭരിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫിന്റെ പരിസരമാണ്...

NEWS

കോതമംഗലം: വാട്ടര്‍ അഥോറിറ്റിയുടെ പമ്പിംഗ് സുഗമമാക്കാന്‍ പെരിയാര്‍ വാലി കനാലിലൂടെ കൂടുതല്‍ വെള്ളം എത്തിക്കാന്‍ തീരുമാനം. കുറേ ദിവസങ്ങളായി വെള്ളത്തിന്റെ ലഭ്യതക്കുറവ് മൂലം പമ്പിംഗ് പലപ്പോഴും മുടങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. വേനല്‍ കടുത്തതോടെ...