Connect with us

Hi, what are you looking for?

CHUTTUVATTOM

32ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്; രണ്ടാം പ്രതിയായ കോട്ടപ്പടി സ്വദേശി പോലീസ് പിടിയില്‍

മൂവാറ്റുപുഴ: റാക്കാട് നാന്തോട് ജംഗ്ഷന് സമീപത്തെ വാടകവീട്ടില്‍ നിന്ന് 32 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ രണ്ടാം പ്രതി മൂവാറ്റുപുഴ പോലീസിന്റെ പിടിയില്‍. ഒന്നാം പ്രതിയായ കോതമംഗലം കോട്ടപ്പടി ചിരട്ടക്കല്‍ മിനിമോള്‍ക്കൊപ്പം താമസിച്ചുവന്നിരുന്ന കോട്ടപ്പടി കാപ്പാംകുഴിയില്‍ ബഷീറിനെയാണ് പെരുമ്പാവൂരില്‍ നിന്ന് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. എറണാകുളം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘമായ തൂഫാന്‍ സ്‌ക്വാഡ് ഒരു മാസമായി പ്രതികളെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച ഒന്നാം പ്രതിയെ പോലീസ് പിടികൂടിയത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രതികള്‍ റാക്കാട് വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്.

പിടിയിലായ മിനിമോള്‍ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. കോതമംഗലം സ്റ്റേഷനില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി 13 ദിവസം പിന്നിടുമ്പോഴാണ് വീണ്ടും പിടിയിലാകുന്നത്.പ്രത്യേകം പാക്ക് ചെയ്ത് സൂക്ഷിച്ച നിലയിലാണ് എംഡിഎ കണ്ടെത്തിയത്. പ്രതികള്‍ താമസിച്ചുവന്നിരുന്ന വാടക വീട്ടില്‍ നിന്നും ഇലക്ട്രോണിക് ത്രാസും പോലീസ് കണ്ടെടുത്തു. ഒളിവില്‍ കഴിയുകയായിരുന്ന ബഷീറിനെ മൂവാറ്റുപുഴ പോലീസ് വ്യാഴാഴ്ചയാണ് പെരുമ്പാവൂരില്‍ നിന്ന് പിടികൂടിയത്.

ബഷീറിനെതിരെ മറ്റ് രണ്ട് സ്റ്റേഷനുകളില്‍ കഞ്ചാവ് കേസുകളുണ്ടെന്നും ഒരുവര്‍ഷമായി എംഡിഎംഎ വില്‍പ്പന നടത്തിവരുകയായിരുന്നുവെന്നും മൂവാറ്റുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ എം.എസ് പറഞ്ഞു.രാസലഹരിയുടെ ഉറവിടത്തെ പറ്റിയും, സാമ്പത്തിക സ്രോതസിനെ പറ്റിയും പ്രതികളില്‍നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ചും അന്വേഷണം നടത്തി വരുകയാണെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹജരാക്കിയപ്രതിയെ റിമാന്‍ഡ് ചെയ്തു.

You May Also Like

CHUTTUVATTOM

കുട്ടമ്പുഴ: മലയോര ജനതയ്ക്കും, ടൂറിസ്റ്റുകള്‍ക്കും ഏറെ പ്രയോജനകരമാകുന്ന മൂന്നാര്‍ രാജപാത വിഷയത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയിലും, അവഗണനയിലും കേരള കോണ്‍ഗ്രസ് (എം) കുട്ടമ്പുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അധികാരമേറ്റ ഉടനെ ആഘോഷപൂര്‍വ്വം നാട്ടുകാരെയും, രാജപാത...

CHUTTUVATTOM

കോതമംഗലം: ഫര്‍ണിച്ചര്‍ നിര്‍മാണ മേഖലയിലെ നെല്ലിക്കുഴിയുടെ പാരമ്പര്യവും സാധ്യതകളും പ്രയോജനപ്പെടുത്തി പ്രദേശത്തെ ഫര്‍ണിച്ചര്‍ ഹബ്ബാക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഒരു മാസം നീളുന്ന ഫര്‍ണിച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഫെസ്റ്റിവലിന്റെ നടത്തിപ്പും മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി...

CHUTTUVATTOM

നേര്യമംഗലം: ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ പെരിയാറിന് കുറുകെ നിര്‍മാണം പൂര്‍ത്തിയായ നേര്യമംഗലം പുതിയ പാലം. ഇടുക്കി എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഏഷ്യയിലെ ആദ്യ എ ക്ലാസ് ആര്‍ച്ച് പാലമാണ്....

CHUTTUVATTOM

കവളങ്ങാട്: നവീകരിച്ച കൊച്ചി – ധനുഷ്‌ക്കോടി ദേശീയപാതയിൽ കവളങ്ങാട് കവലക്ക് സമീപം ശുദ്ധജല വിതരണ മെയിൻ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായിട്ടും നടപടിയെടുക്കാതെ ദേശീയപാത അധികൃതരും വാട്ടർ...

CHUTTUVATTOM

  ചെറുവട്ടൂർ: കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ മത്സരത്തിൽ ഗവൺമെന്റ് എൽ.പി. സ്കൂൾ ചെറുവട്ടൂരിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അർച്ചന ടി. സി. വിജയിയായി. അർച്ചന രൂപകൽപ്പന ചെയ്ത ലോഗോയാണ് ഇത്തവണത്തെ...

CHUTTUVATTOM

മൂവാറ്റുപുഴ: ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും മദ്യകുപ്പികൾ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ കടാതി കരയിൽ ചാലിൽ പുത്തൻപുരയിൽ അരുൺ ബാബു (31)വിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ പ്രവർത്തിക്കുന്ന...

CHUTTUVATTOM

  മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ 32 ഗ്രാം രാസലഹരിയുമായി പിടിയിലായ കോട്ടപ്പടി വാവേലി സ്വദേശിനി റിമാൻഡിൽ. മൂവാറ്റുപുഴ റാക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടപ്പടി വാവേലി സ്വദേശിനി ചിരട്ടക്കൽ...

CHUTTUVATTOM

  കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ പ്രധാന റോഡിലെ തണ്ണിക്കോട്ട് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് താലൂക്ക് പൗരസമിതി യോഗം ആരോപിച്ചു. ഈ വിധം നിർമ്മാണം മന്ദഗതിയിൽ മുന്നോട്ടുപോയാൽ ഒന്നരവർഷമെങ്കിലും എടുക്കും പാലവും അനുബന്ധറോഡുകളും...

CHUTTUVATTOM

ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ എസ് പി സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു കോതമംഗലം: ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവ്വഹിച്ചു....

CHUTTUVATTOM

കോതമംഗലം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി വികസന പദ്ധതി പ്രകാരംവിവിധ ഇനത്തിലുള്ള 25000 പച്ചക്കറിതൈകൾ വിതരണം ചെയ്തു .കോതമംഗലം കൃഷിഭവനിൽ നടന്ന വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു നിർവഹിച്ചു. നഗരസഭാ...

CHUTTUVATTOM

    കോതമംഗലം: കോലഞ്ചേരി കടയിരിപ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന 47 -ാം എറണാകുളം ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ഓവറോൾ റണ്ണർ അ പ്പ്, ജൂണിയർ വിഭാഗം...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന ലോട്ടറിയുടെ ഘടനയ്ക്ക് എത്രയും വേഗം മാറ്റങ്ങള്‍ വരുത്തി ലോട്ടറി തൊഴിലാളികളെയും ഏജന്റുമാരെയും ലോട്ടറിയേയും സംരക്ഷിക്കാന്‍ ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടാകണമെന്ന് കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെയ്‌ലേഴ്‌സ് അസോസിയേഷന്‍...

error: Content is protected !!