Connect with us

Hi, what are you looking for?

EDITORS CHOICE

മാധ്യമ രംഗത്തെ കോതമംഗലത്തെ നിറസാനിധ്യം ഏബിൾ സി അലക്സിന് ഭാരത് സേവക് സമാജ് പുരസ്കാരം.

കോതമംഗലം : ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് മാധ്യമ പ്രവർത്തകൻ ഏബിൾ. സി. അലക്സ്‌ അർഹനായി . മാധ്യമ രംഗത്തേയും, കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലെയും പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്‌കാരം. സൈബർ തട്ടിപ്പ് സംഘങ്ങൾ പെരുകുന്ന വാർത്തയും,അരേക്കാപ്പ് ഉൾപ്പെടെയുള്ള ആദിവാസിമേഖലയിലെ ദുരിത കാഴ്ചകളും,കാലവർഷത്തിൽ പൂയംകുട്ടി, മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങുന്നതുമൂലമുള്ള വനവാസികളുടെ ദുരിതവും,മണ്ണെണ്ണ നിലച്ചതുമൂലമുള്ള മലയോര മേഖലയിലെ പ്രതിസന്ധിയും, വന്യ മൃഗ ആക്രമണങ്ങളും,ആനക്കൊമ്പ് വേട്ടയും,കാട്ടാന ശല്ല്യംമൂലം പൊറുതിമുട്ടുന്ന കർഷകരുടെ കണ്ണീർ കഥകളുമെല്ലാം നിരവധി തവണയാണ് ഏബിൾ വാർത്തയാക്കിയത്.

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1952ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്. രാജ്യത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരമാണിത്. കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം,ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരള അംഗം, ഓൾ ഇന്ത്യ മീഡിയ അസോസിയേഷൻ അംഗം, രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു .കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുകൂടിയായ ഏബിൾ, മാലിപ്പാറ, ചെങ്ങമനാടൻ കുടുംബാംഗമാണ്. ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ്‌ അനിയ പബ്ലിക് സ്കൂൾ അധ്യാപിക സ്വപ്ന പോൾ ആണ് ഭാര്യ. ഏകമകൾ ഏഞ്ചലിൻ മരിയ ഏബിൾ. ജൂലൈ 12 വെള്ളിയാഴ്ച
തിരുവനന്തപുരം കവടിയാർ സദ്ഭാവനാ ഭവൻ ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ന്യൂ ഡൽഹി സെൻട്രൽ ഭാരത് സേവക് സമാജ് അസ്സി. ഡയറക്ടർ വിനോദ് ടി. പി പറഞ്ഞു.

ചിത്രം :ഏബിൾ. സി. അലക്സ്‌

You May Also Like

NEWS

കോതമംഗലം: കീരമ്പാറ വനാതിര്‍ത്തി മേഖലയില്‍ ആനശല്യത്തെ പ്രതിരോധിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നടപ്പാക്കുന്ന ഫെന്‍സിംഗ് അശാസ്ത്രീയമെന്ന് ആരോപണം. കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട് മേഖലയില്‍ പെരിയാര്‍ കടന്ന് ചേലമലയില്‍ തമ്പടിച്ചെത്തുന്ന ആനകളെ പ്രതിരോധിക്കാനായി എട്ട് കിലോമീറ്റര്‍...

NEWS

കോതമംഗലം: വടാട്ടുപാറ റൂറൽ സഹകരണ സംഘത്തിന്റെ അഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സംഘം പ്രസിഡന്റ് എൽദോസ് ബേബി...

ACCIDENT

കോതമംഗലം : സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്‍ഐസി ഏജന്റ് മരിച്ചു. കുടമുണ്ട പുല്‍പറമ്പില്‍ പി.ജെ പൈലി (ബെന്നി, 58) ആണ് മരിച്ചത്. കുടമുണ്ടയില്‍ ശനിയാഴ്ച രാത്രി പള്ളിയില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന...

CHUTTUVATTOM

കോതമംഗലം: കരിമ്പാനി വനത്തില്‍ ബൈക്കില്‍ ബീറ്റ് പട്രോളിംഗിന് പോയ വനപാലകര്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുന്നതിനിടെ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. തുണ്ടം ഫോറസ്റ്റ് റേഞ്ചിലെ കരിമ്പാനി സ്റ്റേഷനിലെ എസ്എഫ്ഒ സി.ടി....