മൂവാറ്റുപുഴ: ഹോസ്റ്റല്‍ പടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് റോഡരികില്‍ നിന്നിരുന്ന 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ഹോസ്റ്റല്‍ പടിയില്‍ പുതുവള്ളിക്കുടി അമ്പലത്തിന് സമീപം ശനിയാഴ്ച 11.30ഓടെയുണ്ടായ അപകടത്തില്‍ പട്ടിമറ്റം കണ്ണല പുത്തന്‍പുര രാജേഷിന്റെ മകള്‍ റയയാണ് മരിച്ചത്.
മൂവാറ്റുപുഴ ഭാഗത്തുനിന്ന് തൊഴുപുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന തൊടുപുഴ സ്വദേശിയുടെ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍ വരികയായിരുന്ന സ്കൂട്ടറിലിടിച്ച് റോഡരികില്‍ നില്‍ക്കുകയായിരുന്ന റയയെയും, ഒപ്പമുണ്ടായിരുന്ന പിതാവിന്റെ അമ്മ രേഖ (55)യെയും ഇടിച്ച് തെറിപ്പിക്കുകയും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു സ്കൂട്ടറിലും, സമീപത്തെ മരത്തിലുമിടിച്ച് നല്‍ക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റയയെയും രേഖയെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റയയുടെ ജീവന് രക്ഷിക്കാനായില്ല. കാലിനും കൈക്കും പരിക്കേറ്റ സ്കൂട്ടര്‍ യാത്രികന് ബിജോ(37)യെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന റയയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. അപകടത്തെ തുടര്‍ന്ന് സ്കൂട്ടര്‍ പൂര്‍ണ്ണമായും കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍സ്വീകരിച്ചു.



















































