കോതമംഗലം: കോളേജ് ബസിലിടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്ക്.ഒരാളുടെ കാൽ അറ്റു.നെല്ലിക്കുഴി ജംഗ്ഷനിൽ ബുധനാഴ്ച വൈകിട്ട്മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെസ്കൂട്ടർ ബസിൻ്റെ മുൻവശത്ത് ഇടിക്കുകയായിരുന്നു.നെല്ലിക്കുഴി വൈൻബെർഗ് ഹോട്ടൽ ജീവനക്കാരും കാസർകോട് സ്വദേശികളുമായ കസ്‌തൂർബ് (26), ആദർശ് (20) എന്നിവർക്കാണ് പരിക്കേറ്റത്.
ഓടികൂടിയ നാട്ടുകാർ പരിക്കേറ്റവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാൽ അറ്റ കസ്‌തൂർബിനെ എറണാകുളം സ്പെഷലിസ്‌റ്റ് ആശുപത്രിയിലേക്കു മാറ്റി.


















































