Connect with us

Hi, what are you looking for?

Business

അമീബിക് മസ്തിഷ്ക ജ്വര മരണം:രോഗത്തിന്‍റെ ഉറവിടം കണ്ടെത്താനായിട്ടില്ല

കോതമംഗലം: തൃക്കാരിയൂരില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ ദിവസങ്ങള്‍ക്ക് മുമ്പ് അമീബിക് മസ്തിഷ്ക ജ്വരംമൂലം മരണമടഞ്ഞ സംഭവത്തിൽ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിനായിട്ടില്ല. സ്ത്രീ വീടിന് സമീപമുള്ള ഒരു തോട്ടില്‍ മുഖംകഴുകിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വെള്ളം പരിശോധിനക്കയച്ചുവെങ്കിലും ലാബോറട്ടറിയിലെ പരിശോധനയില്‍ രോഗബാധക്ക് കാരണമാകുന്ന അമീബയുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

തോട്ടിലെ വെള്ളം ഉപയോഗ യോഗ്യമല്ലെന്ന സംശയത്താല്‍ ഒരിക്കല്‍കൂടി പരിശോധന നടത്തുന്നതിനായി സാമ്പിള്‍ ലാബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.രോഗത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് തുടരുകയാണ്. ജില്ലയില്‍ അമീബിക് മസ്തിഷ്കജ്വരം മൂലമുണ്ടായ ആദ്യത്തെ മരണമായിരുന്നു തൃക്കാരിയൂരിലേത്.

അതേസമയം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധപതിപ്പിക്കും. ചെറുവട്ടൂര്‍ കുടുബാരോഗ്യകേന്ദ്രത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രസിഡന്‍റ് സനീറ നസീര്‍ അദ്യക്ഷത വഹിച്ചു. അബു കൊട്ടാരം, സത്താര്‍ വട്ടക്കുടി, ഫൗസിയ ഷിയാസ്, സല്‍ജാ ജോസ്, രാഹുല്‍ തങ്കപ്പന്‍, അജീബ് ഇരമല്ലൂര്‍, അധീന കെ.ജബ്ബാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: മടിയൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ ആധുനിക പേരെന്റിഗും, വെല്ലുവിളികളും വിഷയത്തില്‍ സെമിനാര്‍ നടത്തി. ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സി.പി ബഷീര്‍ ഉദ്ഘാടനം ചെയ്തു. മടിയൂര്‍ ചീഫ് ഇമാം അനസ് റഹ്‌മാനി...

CHUTTUVATTOM

കോതമംഗലം: മുസ്ലിം ലീഗ് കോതമംഗലം നിയോജക മണ്ഡലം സമ്മേളനം ‘ഇത്തിഹാദ് 2കെ26’ സംഘടിപ്പിച്ചു. കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം...

CHUTTUVATTOM

കുട്ടമ്പുഴ: കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടി രൂക്ഷമായ ധനക്കമ്മി മൂലം പ്രതിസന്ധിയില്‍. പഞ്ചായത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ ഇതര പഞ്ചായത്തുകളിലെ സാഹചര്യങ്ങളോട് താരതമ്യം ചെയ്യാവുന്നതല്ലെന്നും, അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും കുട്ടമ്പുഴ...

CHUTTUVATTOM

കോതമംഗലം: ഒക്ടോബര്‍ 7, 8, 9 തീയതികളിലായി കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കോതമംഗലം ഉപജില്ലാ ശാസ്ത്രമേളയ്ക്ക് സമാപനം. 959 പോയിന്റുകള്‍ നേടി കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍...

CHUTTUVATTOM

മൂവാറ്റുപുഴ: കുടുംബത്തിന്റെ കരുത്ത് സ്നേഹത്തിലും സമാധാനത്തിലുമാണെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കോതമംഗലം രൂപത ഫാമിലി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വിവാഹ ജീവിതത്തില്‍ സില്‍വര്‍, ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നവരുടെ ജൂബിലി സംഗമം...

CHUTTUVATTOM

കോതമംഗലം:തട്ടേക്കാട് – കവളങ്ങാട് മേഖലയിൽ മനുഷ്യ–വന്യജീവി സംഘർഷം കുറക്കാൻ പാലമറ്റം കാളക്കടവ് മുതൽ നേര്യമംഗലം കൃഷിഫാം വരെ പെരിയാർ തീരത്ത് നിർമ്മിക്കുന്ന തൂക്കുസൗരോർജ വേലിയുടെ നിർമാണോദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. പെരിയാറിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് നിന്ന് ആയക്കാട്, തൈക്കാവും പടി, ആയപ്പാറ, കോട്ടപ്പടി വഴി പ്ലാമുടിയ്ക്ക് പ്രിയദർശിനി ബസ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (എം) കോട്ടപ്പടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു നീയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ ക്യാമ്പസുകളിൽ കെഎസ്‌യു ആധിപത്യം തുടരുന്നതിൽ അഭിമാനം ഉണ്ടെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് എംഎൽഎ. കോതമംഗലം താലൂക്കിലെ സ്കൂൾ കോളേജ് തെരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ്‌യു പ്രവർത്തകർക്ക് അഭ്യുദയം എന്ന പേരിൽ...

CHUTTUVATTOM

മൂവാറ്റുപുഴ: അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ‘റൈസ് വിദ്യാഭ്യാസ പദ്ധതിയുടെ മൂവാറ്റുപുഴ – കോതമംഗലം മേഖലാതല പ്രവര്‍ത്തനാരംഭം ശനിയാഴ്ച. മൂവാറ്റുപുഴ വൈഎംസിഎ ഓഡിറ്റോറിയത്തില്‍ 10ന് നടക്കുന്ന...

CHUTTUVATTOM

കോതമംഗലം: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടും, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രക്യാപിച്ചും കോണ്‍ഗ്രസ് കോതമംഗലം വെസ്റ്റ് മണ്ഡലം കമ്മറ്റി പ്രകടനം നടത്തി. പ്രതിപക്ഷ നേതാവ്...

CHUTTUVATTOM

കോതമംഗലം: കേരള കേരള കോണ്‍ഗ്രസ് (എം) ന്റെ 62-ാം ജന്മദിനാഘോഷം കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി. ഗാന്ധി സ്‌ക്വയറില്‍ നടന്ന സമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോസ് വര്‍ഗീസ് പാര്‍ട്ടി പതാക...

CHUTTUVATTOM

കോതമംഗലം: റോമിൽ 19 മുതൽ 23 വരെ നടക്കുന്ന കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമ്മേളനത്തിന് മുന്നോടിയായി ഉള്ള പതാക പ്രയാണത്തിന് കോതമംഗലം രൂപതയിൽ സ്വീകരണം നൽകി. ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ,...

error: Content is protected !!