Connect with us

Hi, what are you looking for?

ACCIDENT

ആലുവ-മൂന്നാര്‍ റോഡില്‍ ബസുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരിക്ക്

 

പെരുമ്പാവൂര്‍:ആലുവ-മൂന്നാര്‍ റോഡില്‍ വാഴക്കുളത്തിന് സമീപം എംഇഎസ് ജംഗ്ഷനില്‍ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകിട്ട് ആലുവയില്‍ നിന്ന് കോതമംഗലത്തേക്ക് പോയ സ്വകാര്യബസും വിനോദയാത്രയ്ക്ക് ശേഷം കുട്ടമ്പുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന പനങ്ങാട് നിന്നുള്ള സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ 32 പേര്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സ തേടി.

ഇതില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്. തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ പി.ആര്‍ ദീപ (48) തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേര്‍ക്ക് നിസാര പരിക്കേറ്റു. സ്വകാര്യ ബസ് യാത്രക്കാരാണ് പരിക്കേറ്റവരില്‍ ഭൂരിഭാഗവും. കൂടുതല്‍ പേര്‍ക്കും മുഖത്താണ് പരിക്ക്.

റംല ബഷീര്‍ (54), ആശാ ജോയ് (32), യദുകൃഷ്ണ (22), ഫാത്തിമ അഷ്‌റഫ് (17), തെരേസ (23), ഫാമിയ (17), ഐമന്‍ (3), മുഹമ്മദ് ഷരീഫുള്‍ (51), അനു (35), നന്ദന (20), ദേവന സുകു (15), അബ്ദുള്‍ റാവു (49), കണ്ണന്‍ (60), ദേവദര്‍ശ് (2), എ.പി ദേവിക (8), അഫ്‌നിത (25), അലീഷ അഷ്‌റഫ് (35), ആതിര (29), ഋഷി രാജ് (36), ലിസ ജോസ് (57), ഫാത്തിമ മന്‍സൂര്‍ (16), ഷീല അജയന്‍ (55), കെ.എം ബഷീര്‍ (60), അഫ്താറുല്‍ (26), ടി ടിന്റു (42), തസ്‌നി (36), സൂസി (48), വിജേഷ് കുമാര്‍ (40), കെ.സി തേവന്‍ (71), തങ്കമണി (66), ഫിറോസാ ബീഗം (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

You May Also Like

ACCIDENT

പെരുമ്പാവൂര്‍: സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച കോളേജ് വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു. വൈക്കം പാറയ്ക്കല്‍ ആനിക്കാട് റോയിയുടെ മകള്‍ റിയ (18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് രായമംഗലം പ്ലാപ്പറമ്പില്‍ അലന്‍ ജോര്‍ജ്...

ACCIDENT

വാഴക്കുളം: സഹോദരനൊപ്പം യാത്ര ചെയ്യവേ സ്കൂട്ടറിൽ നിന്ന്  തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു.ആവോലി പൊരിയംകുന്നേൽ ഷാജി ജോസഫിൻ്റെ മകൾ അക്സ മരിയ (25) യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴോടെ...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മാതിരപ്പിള്ളി ക്ഷേത്രപ്പടിക്കു സമീപം ഭിന്നശേഷി സൗഹൃദ സ്കൂട്ടർ മിൽമ ടാങ്കർലോറിയുമായി കൂട്ടിയിടിച്ച് 2 ഭിന്നശേഷിക്കാർ മരിച്ചു. ഇരമല്ലൂർ കാട്ടുകുടി കെ.എം. പ്രശാന്ത്കുമാർ (39), കുറ്റിലഞ്ഞി പുതുപ്പാലം തറയത്ത് ടി.പി....

ACCIDENT

പോത്താനിക്കാട്: മീൻപിടിക്കാൻ തോട്ടിലിറങ്ങിയ ആൾ മുങ്ങിമരിച്ചു. പോത്താനിക്കാട് പുളിന്താനം പുക്കുന്നേൽ വർഗീസ് ജോസഫാണ്‌ (വർക്കി–69) വീടിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ചത്. പുളിന്താനം -ആരിമറ്റം റോഡിനോട് ചേർന്ന പുളിന്താനം തോടിന്റെ ഭാഗത്ത് ശനിയാഴ്‌ച വൈകിട്ടാണ്...

ACCIDENT

മൂവാറ്റുപുഴ: ഹോസ്റ്റല്‍ പടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് റോഡരികില്‍ നിന്നിരുന്ന 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ഹോസ്റ്റല്‍ പടിയില്‍ പുതുവള്ളിക്കുടി അമ്പലത്തിന് സമീപം ശനിയാഴ്ച 11.30ഓടെയുണ്ടായ അപകടത്തില്‍...

EDITORS CHOICE

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് 14-ാം വാർഡിൽ ഇടിമിന്നലേറ്റ് വീട് പൂർണ്ണമായും കത്തിനശിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് ആറോടെ പുത്തൻപുരയിൽ ജോബി ജോസഫിന്റെ വീടാണ് കത്തിനശിച്ചത്. അപകടസമയത്ത് ജോബിയും ഭാര്യ അനുവും മൂവാറ്റുപുഴയിലെ ജോലിസ്ഥലത്തും, കുട്ടി...

ACCIDENT

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം ആറാം മൈലിനും ചീയപ്പാറ വെള്ളച്ചാട്ടത്തിനുമിടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനത്തിന് തീ പിടിക്കുമ്പോള്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. കൊല്ലം കുലശേഖരപുരം കുന്നത്ത്...

ACCIDENT

    കോതമംഗലം: നഗരത്തില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ ബംഗാള്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ ശാന്തിപൂര്‍ സൈഫുല്‍ ഇസ്ലാം (46) ആണ് മരിച്ചത്. കുരുര്‍പ്പാലം-ബൈപ്പാസ് ലിങ്ക് റോഡിന് സമീപത്ത്...

ACCIDENT

മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ 1.40 ഓടെ കച്ചേരിത്താഴം പുതിയ പാലത്തിന് സമീപമുണ്ടായ അപകടത്തില്‍ കാവുങ്കര പാലത്തിങ്കല്‍ നസീര്‍ അലി (53) ആണ്...

ACCIDENT

  കോതമംഗലം: കോളേജ് ബസിലിടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്ക്.ഒരാളുടെ കാൽ അറ്റു.നെല്ലിക്കുഴി ജംഗ്ഷനിൽ ബുധനാഴ്ച വൈകിട്ട്മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെസ്കൂട്ടർ ബസിൻ്റെ മുൻവശത്ത് ഇടിക്കുകയായിരുന്നു.നെല്ലിക്കുഴി വൈൻബെർഗ് ഹോട്ടൽ ജീവനക്കാരും കാസർകോട് സ്വദേശികളുമായ കസ്‌തൂർബ് (26),...

CHUTTUVATTOM

അടിമാലി: നേര്യമംഗലം ആറാംമൈലിലെ വനമേഖലയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശി ജിബു ജോൺ (48) നെയാണ് വനമേഖലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർക്ക് ലൊക്കേഷൻ അയച്ചുനൽകിയ ശേഷമാണ് യുവാവ്...

ACCIDENT

കോതമംഗലം: മാതിരപ്പിള്ളിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. ശനിയാഴ്ച രാവിലെ 9.30ഓടെ കോതമംഗലത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് മാതിരപ്പള്ളി വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചത്. സമീപത്തുണ്ടായിരുന്ന...

error: Content is protected !!