അടിമാലി: പണംവച്ച് ചീട്ടുകളിച്ച 10 പേര് അറസ്റ്റില്‍. നേര്യമംഗലം പാലത്തിന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത് പണംവച്ച് ചീട്ട് കളിക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
മന്നാങ്കണ്ടം സ്വദേശി അബ്ദുല്‍ സലിം, ആനക്കുളം അഴിയത്ത് ജോസ്മോന്, കോതമംഗലം കറുകടം എടപ്ലാവില് ജോബി ബേബി, വാളറ മെഴുകഞ്ചാല് പുന്നക്കോട്ടേല് ബിബിന്‍ കുര്യന്, എറണാകുളം പായിപ്രഭാഗം നടുപ്പറമ്പില്‍ റഷീദ്, നെല്ലിക്കുഴി തണ്ടിയേക്കല്‍ സീതി, കുട്ടമ്പുഴ ചക്കുങ്കല്‍ നൗഷാദ്, ആലടി അമ്പാട്ട് രഘുകുമാര്‍, മുടിക്കല്ല് നെടിയന് അസീസ്, അടിമാലി അമ്പാട്ടുകുടി ജിബി കുര്യാക്കോസ് എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയില്‍നിന്ന് 3,71,350 രൂപയും പിടിച്ചെടുത്തു.


















































