Connect with us

Hi, what are you looking for?

CHUTTUVATTOM

ഷിബു തെക്കുംപുറം എംഎല്‍എയുടെ 100 ദിന കര്‍മ്മപരിപാടി: പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ടു

 

കോതമംഗലം: ഷിബു തെക്കുംപുറം എംഎല്‍എ പ്രഖ്യാപിച്ച 30 ഇന 100 ദിന കര്‍മ്മപരിപാടിയുടെ പുരോഗതി റിപ്പോര്‍ട്ട് പുറത്തുവിട്ടു. പ്രഖ്യാപിച്ച പദ്ധതികളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും മറ്റുചിലത് നിര്‍മ്മാണത്തിന്റെയും ഭരണാനുമതിയുടെയും വിവിധ ഘട്ടങ്ങളിലേക്ക് കടക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 12 വര്‍ഷമായി മുടങ്ങിക്കിടന്ന കുടമുണ്ട പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. തങ്കളംകോഴിപ്പിള്ളി ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുത്തതും പ്രധാന നേട്ടമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബൈപ്പാസിന്റെ ശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പത്ത് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ചേലാട് സ്റ്റേഡിയത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള ഭരണാനുമതി പുതുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഡിസംബര്‍ 31ന് മുന്‍പ് നിര്‍മ്മാണോദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്. വന്യജീവി ആക്രമണം തടയുന്നതിനുള്ള സമഗ്ര പാക്കേജിന്റെ ഭാഗമായി 1.66 കോടി രൂപ അനുവദിച്ചു. തട്ടേക്കാട് മുതല്‍ നേര്യമംഗലം വരെയുള്ള പുഴയോരത്ത് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. പത്ത് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ഭൂതത്താന്‍കെട്ട് മിനി ജലവൈദ്യുത പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വൈദ്യുതി മന്ത്രിയും ജനപ്രതിനിധികളും പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. നിലവിലെ കരാറുകാരനെ ഒഴിവാക്കി ശേഷിക്കുന്ന പ്രവൃത്തികള്‍ക്കായി വീണ്ടും ടെന്‍ഡര്‍ വിളിക്കാനാണ് തീരുമാനം.

കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവലും ഭൂതത്താന്‍കെട്ട് ഓണം ഫെസ്റ്റും വിജയകരമായി സംഘടിപ്പിച്ചു. കോതമംഗലം ടൂറിസം സര്‍ക്യൂട്ടിന്റെ പ്രഖ്യാപനം ഡിസംബറില്‍ നടത്തും. കോതമംഗലത്ത് ഇന്‍ഫോപാര്‍ക്ക് സബ് സെന്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഐ.ടി മന്ത്രിയുമായും ഇന്‍ഫോപാര്‍ക്ക് സിഇഒയുമായും ചര്‍ച്ചകള്‍ നടത്തി. ഇതിന്റെ തുടര്‍ച്ചയായി ഇന്‍ഫോപാര്‍ക്ക് സിഇഒ കോതമംഗലത്തെത്തി ടെക് റൗണ്ട് ടേബിള്‍ ചര്‍ച്ചയിലും പങ്കെടുത്തു. ഐ.ടി മേഖലയിലെ പുതിയ വികസനസാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. നെല്ലിക്കുഴി ഫര്‍ണിച്ചര്‍ മേഖലയ്ക്ക് ജി.ഐ. പദവി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഫര്‍ണിച്ചര്‍ ഫെസ്റ്റിവല്‍ 2027 ജനുവരിയില്‍ സംഘടിപ്പിക്കും.

ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും നേരിട്ടറിയുന്നതിനുള്ള ജനസമ്പര്‍ക്ക പരിപാടിക്ക് ഇന്ന് ( 12112026)ന കോട്ടപ്പടി പഞ്ചായത്തില്‍ തുടക്കമാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിയോജകമണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലും പരിപാടി സംഘടിപ്പിക്കും. ഡിസീസ് ഫ്രീ കോതമംഗലം പദ്ധതിയുടെ വിശദമായ രൂപരേഖ സംസ്ഥാനത്തെ പൈലറ്റ് പദ്ധതിയായി നടപ്പാക്കുന്നതിനായി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിക്ക് അനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ കാത്തിരിക്കുകയാണ്. എംഎല്‍എയുടെ ഭവനനിര്‍മാണ പദ്ധതിയിലേക്കു ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചുവരികയാണ്. 2027ല്‍ കോതമംഗലം മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന റോഡ്മാപ്പ് തയ്യാറാക്കിവരികയാണെന്നും ഡിസംബറില്‍ ഇത് അവതരിപ്പിക്കുമെന്നും ഷിബു തെക്കുംപുറം എംഎല്‍എ അറിയിച്ചു.

 

You May Also Like

CHUTTUVATTOM

  കോതമംഗലം: മാര്‍ ബസേലിയോസ് ദന്തല്‍ കോളേജ് സഹസ്ര വുമണ്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ കിംസ് ഹെല്‍ത്ത് ട്രിവാന്‍ഡ്രം, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവ ചേര്‍ന്ന് മൂന്നാംഘട്ട സൗജന്യ എച്ച്പിവി വാക്സിനേഷന്‍ നടത്തി....

CHUTTUVATTOM

  കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പാനിപ്ര ഗവ. യുപി സ്‌കൂളില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വിജോയി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെ കുമ്പളത്തുമുറി ഡംബ്ബിംഗ് യാര്‍ഡില്‍ വര്‍ഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന പഴയ മാലിന്യങ്ങള്‍ ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിന് കോതമംഗലം നഗരസഭയും കേരളാ ഖരമാലിന്യ പരിപാലന പദ്ധതിയും സംയുക്തമായി ആവിഷ്‌കരിച്ചിട്ടുളള ബയോമൈനിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു....

CHUTTUVATTOM

മൂവാറ്റുപുഴ: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്ര മേളയില്‍ എറണാകുളം ഉപജില്ല ചാമ്പ്യന്മാര്‍. രണ്ട് ദിവസങ്ങളിലായി നടന്ന മേളില്‍ 1388 പോയിന്റോടെയാണ് എറണാകുളത്തിന്റെ കിരീട നേട്ടം. നോര്‍ത്ത് പറവൂര്‍(1359), മൂവാറ്റുപുഴ(1249), കോതമംഗലം(1245), ആലുവ(1209) എന്നീ...

CHUTTUVATTOM

കോതമംഗലം: കിഴക്കന്‍ മേഖലയിലെ വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ആലുവ – മൂന്നാര്‍...

NEWS

കോതമംഗലം: മേഖലയിലെ ഐടി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതുമായുള്ള ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുരുന്തില്‍ കോതമംഗലം സന്ദര്‍ശിച്ചു. കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇന്‍ഫോപാര്‍ക്കിന്റെ അഫിലിയേറ്റ് സെന്ററുകള്‍ സ്ഥാപിക്കുന്നത്...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മാതിരപ്പിള്ളി ക്ഷേത്രപ്പടിക്കു സമീപം ഭിന്നശേഷി സൗഹൃദ സ്കൂട്ടർ മിൽമ ടാങ്കർലോറിയുമായി കൂട്ടിയിടിച്ച് 2 ഭിന്നശേഷിക്കാർ മരിച്ചു. ഇരമല്ലൂർ കാട്ടുകുടി കെ.എം. പ്രശാന്ത്കുമാർ (39), കുറ്റിലഞ്ഞി പുതുപ്പാലം തറയത്ത് ടി.പി....

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ സ്വാശ്രയ മേഖലയിൽ ആരംഭിച്ച ആദ്യ ഡെന്റൽ കോളേജായ കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജ് 2027-ൽ വിദ്യാഭ്യാസ, ആതുരസേവന, സാമൂഹിക സേവന രംഗങ്ങളിൽ 25 വർഷം പൂർത്തിയാക്കുകയാണ്. രജതജൂബിലി ആഘോഷങ്ങളുടെ...

CHUTTUVATTOM

കോതമംഗലം: പുന്നേക്കാട് മുതല്‍ തട്ടേക്കാട് വരെയുള്ള ഭാഗത്ത് വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം 25ന് നടത്തുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു.പദ്ധതിക്കായി ധനകാര്യ വകുപ്പ് തുക കൈമാറിയിട്ടുണ്ട്....

CHUTTUVATTOM

  കോതമംഗലം: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും പരിഹാരനടപടികള്‍ വേഗത്തിലാക്കാനും ലക്ഷ്യമിട്ട് ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ കോതമംഗലം നിയോജകമണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടി നവംബര്‍ 12ന് ആരംഭിക്കും. രാവിലെ 10ന് കോട്ടപ്പടി പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: ജെസിഐ ഇന്ത്യ ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് നേടി മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പത് വിദ്യാര്‍ത്ഥികള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായവും...

CHUTTUVATTOM

  കോതമംഗലം: നിയോജകമണ്ഡലത്തിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയ വേദിയൊരുക്കുന്നതിനായി കോതമംഗലത്ത് കൾച്ചറൽ സെന്റർ സ്ഥാപിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്നും വ്യക്തമാക്കി. കോതമംഗലത്തെ...

error: Content is protected !!