Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം നഗരസഭയുടെ ഡംബ്ബിംഗ് യാര്‍ഡില്‍ ബയോമൈനിംഗ് ആരംഭിച്ചു

കോതമംഗലം: കോതമംഗലം നഗരസഭയുടെ കുമ്പളത്തുമുറി ഡംബ്ബിംഗ് യാര്‍ഡില്‍ വര്‍ഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന പഴയ മാലിന്യങ്ങള്‍ ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിന് കോതമംഗലം നഗരസഭയും കേരളാ ഖരമാലിന്യ പരിപാലന പദ്ധതിയും സംയുക്തമായി ആവിഷ്‌കരിച്ചിട്ടുളള ബയോമൈനിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പഴയ മാലിന്യങ്ങള്‍ നിക്ഷേപിച്ചിട്ടുളള സ്ഥലങ്ങള്‍ ശാസ്ത്രീയമായി വീണ്ടെടുത്ത് പരിസ്ഥിതി സൗഹൃദവും പൊതുജനങ്ങള്‍ക്ക് പ്രയോജനകരവുമായ ഇടങ്ങളാക്കി മാറ്റുന്നതിനും, പ്രത്യേക യന്ത്രസാമഗ്രികളുടെ സഹായത്തോടെ പഴയ മാലിന്യങ്ങള്‍ ശാസ്ത്രീയമായി വേര്‍തിരിച്ച് സംസ്‌കരിക്കുന്നതുമാണ് ബയോമൈനിംഗ് പ്രക്രിയ. കുമ്പളത്തുമുറി ഡംബ്ബിംഗ് യാര്‍ഡില്‍ ഏകദേശം 33125 ഘനമീറ്റര്‍ പഴയ മാലിന്യങ്ങളാണ് ബയോമൈനിംഗ് പ്രക്രിയയിലൂടെ നീക്കം ചെയ്യുന്നത്. പദ്ധതിയുടെ നിര്‍വഹണ കരാര്‍ എസ്എംഎസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഏറ്റെടുത്തിട്ടുളളത്.

വീണ്ടെടുക്കാന്‍ കഴിയുന്ന പുനരുപയോഗ വസ്തുക്കള്‍ റീസൈക്ലിംഗിനായി കൈമാറുകയും മറ്റ് മാലിന്യ ഘടകങ്ങള്‍ പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിക്കുകയും ചെയ്യും. 35 വര്‍ഷങ്ങളായി കുമ്പളത്തുമുറിയിലെ ഡംബ്ബിംഗ് യാര്‍ഡില്‍ കുമിഞ്ഞു കൂടി കിടക്കുന്ന മാലിന്യ കൂമ്പാരം ഒഴിവാക്കുന്നത് വഴി പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തിന് ശാശ്വത പരിഹാരം കാണാനുമാകും. മാലിന്യനീക്കം പൂര്‍ത്തിയാകുന്നതോടെ പരിസര മലിനീകരണം ഒഴിവാക്കുന്നതിനും, വീണ്ടെടുക്കുന്ന ഭൂമി ഭാവിയില്‍ നഗരസഭയുടെ വിവിധ പൊതുപ്രയോജന പദ്ധതികള്‍ക്കായി വിനിയോഗിക്കുന്നതിനും സാധിക്കും.

കോതമംഗലം നഗരത്തിന്റെ ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയില്‍ നിര്‍ണായകമായ ചുവടുവയ്പായ പദ്ധതിയുടെ ഉദ്ഘാടനം ബയോമൈനിംഗ് മെഷീന്‍ സ്വിച്ച് ഓണ്‍ ചെയ്ത് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രിന്‍സ് വര്‍ക്കി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ സിന്ധു ജിജോ , അനൂപ് ജോര്‍ജ്, ജോര്‍ജ് അമ്പാട്ട്, കൌണ്‍സിലര്‍മാരായ എല്‍ദോസ് കീച്ചേരി, സി.പി.എസ് ബാലന്‍, സലീം ചെറിയാന്‍,സീത വിജയന്‍, കേരളാ ഖരമാലിന്യ പരിപാലന പദ്ധതി ഡെപ്യൂട്ടി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.എം സ്വാലിഹ എന്നിവര്‍ പങ്കെടുത്തു.

 

You May Also Like

CHUTTUVATTOM

  കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പാനിപ്ര ഗവ. യുപി സ്‌കൂളില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വിജോയി...

CHUTTUVATTOM

മൂവാറ്റുപുഴ: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്ര മേളയില്‍ എറണാകുളം ഉപജില്ല ചാമ്പ്യന്മാര്‍. രണ്ട് ദിവസങ്ങളിലായി നടന്ന മേളില്‍ 1388 പോയിന്റോടെയാണ് എറണാകുളത്തിന്റെ കിരീട നേട്ടം. നോര്‍ത്ത് പറവൂര്‍(1359), മൂവാറ്റുപുഴ(1249), കോതമംഗലം(1245), ആലുവ(1209) എന്നീ...

CHUTTUVATTOM

കോതമംഗലം: കിഴക്കന്‍ മേഖലയിലെ വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ആലുവ – മൂന്നാര്‍...

NEWS

കോതമംഗലം: മേഖലയിലെ ഐടി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതുമായുള്ള ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുരുന്തില്‍ കോതമംഗലം സന്ദര്‍ശിച്ചു. കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇന്‍ഫോപാര്‍ക്കിന്റെ അഫിലിയേറ്റ് സെന്ററുകള്‍ സ്ഥാപിക്കുന്നത്...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മാതിരപ്പിള്ളി ക്ഷേത്രപ്പടിക്കു സമീപം ഭിന്നശേഷി സൗഹൃദ സ്കൂട്ടർ മിൽമ ടാങ്കർലോറിയുമായി കൂട്ടിയിടിച്ച് 2 ഭിന്നശേഷിക്കാർ മരിച്ചു. ഇരമല്ലൂർ കാട്ടുകുടി കെ.എം. പ്രശാന്ത്കുമാർ (39), കുറ്റിലഞ്ഞി പുതുപ്പാലം തറയത്ത് ടി.പി....

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ സ്വാശ്രയ മേഖലയിൽ ആരംഭിച്ച ആദ്യ ഡെന്റൽ കോളേജായ കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജ് 2027-ൽ വിദ്യാഭ്യാസ, ആതുരസേവന, സാമൂഹിക സേവന രംഗങ്ങളിൽ 25 വർഷം പൂർത്തിയാക്കുകയാണ്. രജതജൂബിലി ആഘോഷങ്ങളുടെ...

CHUTTUVATTOM

കോതമംഗലം: പുന്നേക്കാട് മുതല്‍ തട്ടേക്കാട് വരെയുള്ള ഭാഗത്ത് വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം 25ന് നടത്തുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു.പദ്ധതിക്കായി ധനകാര്യ വകുപ്പ് തുക കൈമാറിയിട്ടുണ്ട്....

CHUTTUVATTOM

കോതമംഗലം: ജെസിഐ ഇന്ത്യ ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് നേടി മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പത് വിദ്യാര്‍ത്ഥികള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായവും...

CHUTTUVATTOM

  കോതമംഗലം: നിയോജകമണ്ഡലത്തിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയ വേദിയൊരുക്കുന്നതിനായി കോതമംഗലത്ത് കൾച്ചറൽ സെന്റർ സ്ഥാപിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്നും വ്യക്തമാക്കി. കോതമംഗലത്തെ...

CHUTTUVATTOM

കോതമംഗലം: കുട്ടികളുടെ കല കേളിയോടെ ഒരു വേദിയിൽ എന്ന സന്ദേശമുയർത്തി കുട്ടമ്പുഴ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വയൽക്കിളികൾ 2026’ അങ്കൻവാടി കുട്ടികളുടെ കലോത്സവം വർണ്ണാഭമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം...

NEWS

കോതമംഗലം: ചെങ്കര ഗവ. യുപി സ്‌കൂളില്‍ എല്‍പിഎസ്ടി തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബുധനാഴ്ച 1.30ന് നടത്തുന്ന അഭിമുഖത്തില്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

NEWS

കോതമംഗലം: കോഴിപ്പിള്ളി പുല്ലേലില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ സൂസന്‍ (63) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത ആനവിരട്ടി നടുത്തോട്ടത്തില്‍ കുടുംബാഗമാണ്. മക്കള്‍: നീതു,നിമ്മി. മരുമക്കള്‍: ജോര്‍ട്ട് പളളിക്കര കോതമംഗലം, ജിജോ കോഴക്കാട്ട് കാലാമ്പൂര്‍...

error: Content is protected !!