Connect with us

Hi, what are you looking for?

CHUTTUVATTOM

മൂവാറ്റുപുഴ റാക്കാടുള്ള വാടകവീട്ടില്‍ നിന്ന് 32 ഗ്രാം എംഡിഎംഎയുമായി കോതമംഗലം സ്വദേശിനി പിടിയിൽ

മൂവാറ്റുപുഴ: റാക്കാട് നാന്തോട് ജംഗ്ഷന് സമീപത്തെ വാടകവീട്ടില്‍ നിന്ന് 32 ഗ്രാം എംഡിഎംഎയുമായി യുവതി പോലീസ് പിടിയില്‍. കോതമംഗലം ഓടക്കാലി സ്വദേശിനി മിനിമോളെയാണ് പോലീസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന ബഷീര്‍ എന്നയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

എംഡിഎംഎ കൂടാതെ ഇത് ഉപയോഗിക്കുന്നതിനുള്ള വിവിധ ഉപകരണങ്ങളും വീട്ടില്‍ നിന്ന് കണ്ടെടുത്തു. ലഹരിവില്‍പന ലക്ഷ്യമിട്ട് ബാംഗ്ലൂരില്‍ നിന്നെത്തിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. എറണാകുളം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘമായ തൂഫാന്‍ സ്‌ക്വാഡ് ഒരു മാസമായി ഇവരെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.

മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര്‍ മനോജിന്റെ മേല്‍നോട്ടത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ഇവിടെ വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. പിടിയിലായ മിനിമോള്‍ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. കോതമംഗലം സ്റ്റേഷനില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി 13 ദിവസം പിന്നിടുമ്പോഴാണ് വീണ്ടും പിടിയിലാകുന്നത്. ഒളിവിലുള്ള ബഷീറിനെതിരെ മറ്റ് രണ്ട് സ്റ്റേഷനുകളില്‍ കഞ്ചാവ് കേസുകളുണ്ട്.

ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം എഎസ്‌ഐമാരായ അനീഷ്, അനസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വര്‍ഗീസ്, ദയേഷ്, ഷിയാസ്, സിജാസ്, ശ്രീജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

 

 

You May Also Like

CHUTTUVATTOM

  കോതമംഗലം: കന്നി -20 പെരുന്നാളിനോട് അനുബന്ധിച്ച് താൽക്കാലികമായി ഗതാഗതത്തിനായി തുറന്നതങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് സ്ഥല ഉടമകൾ കല്ല് നിരത്തി അടച്ചു.ബൈപ്പാസിനായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കംമുതലുള്ള തര്‍ക്കത്തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവവും....

CHUTTUVATTOM

കോതമംഗലം: വർഷങ്ങളായി നീണ്ടുനിന്ന പ്രതിസന്ധികൾക്ക് വിരാമമിട്ട് കുടമുണ്ട പുതിയപാലം വ്യാഴാഴ്ച രാവിലെ 9.30ന് ഗതാഗതത്തിന് ഷിബു തെക്കുംപുറം എംഎൽഎ തുറന്ന് കൊടുക്കും.അപ്രോച്ച് റോഡ് നിർമാണത്തിനാവശ്യമായ ഭൂമി സ്ഥലമുടമ സൗജന്യമായി വിട്ടുനൽകാൻ തയ്യാറായതോടെയാണ് പാലം...

CHUTTUVATTOM

കോതമംഗലം: നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്ന കുടമുണ്ട പാലത്തിന് അപ്പ്രോച്ച് റോഡ് സാധ്യമാക്കി സഞ്ചാരയോഗ്യമാക്കിയത് തന്റെ നേട്ടമാണെന്ന് പറഞ്ഞ് ഷിബു തെക്കുംപുറം എംഎല്‍എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ എംഎല്‍എ ആന്റണി ജോണ്‍.കുടമുണ്ട പാലത്തിന്റെ കാര്യത്തില്‍...

CHUTTUVATTOM

കോതമംഗലം: ആധിപത്യത്തിന് ഇനിയും ഇളക്കമില്ല, റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയില്‍ കിരീടം നിലനിര്‍ത്തി കോതമംഗലം ഉപജില്ല 23-ാമത് തവണയും ചാമ്പ്യന്മാരായി. സ്വര്‍ണത്തിളക്കത്തില്‍ ബഹുദൂരം മുന്നിലെത്തിയ കോതമംഗലം 41 സ്വര്‍ണവും 32 വെള്ളിയും 22...

CHUTTUVATTOM

  കുട്ടമ്പുഴ: അറിവിന്റെ ലോകത്തേക്ക് പന്തപ്ര ഉന്നതിയിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് ഷിബു തെക്കുംപുറം എംഎൽഎ. വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കുട്ടികളുടെ പഠനസ്വപ്നങ്ങൾക്ക് തടസ്സമാകരുതെന്നുമുള്ള സന്ദേശം പകരുന്നതായിരുന്നു...

CHUTTUVATTOM

  കോതമംഗലം: കേരളം രൂപീകൃതമായതിന്റെ 70-ാം വാർഷികമായ കേരളപ്പിറവി ദിനം കോതമംഗലത്തിന്റെ തനിമയും പൈതൃകവും കലാ–സാംസ്കാരിക സമ്പന്നതയും വിളിച്ചോതുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ‘എന്റെ കോതമംഗലം, എന്റെ അഭിമാനം’ എന്ന ആശയത്തെ മുൻനിർത്തി...

CHUTTUVATTOM

  അജ്മാൻ: കോതമംഗലം–മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മയായ ആശ്രയം യു.എ.ഇ.യുടെ നേതൃത്വത്തിൽ ഒന്നിച്ചോണം 2026 എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. അജ്മാൻ റിയൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: നഗരജീവിതം വിട്ട് നാട്ടിലേക്ക്. ഒരേക്കറിൽ കൃഷിയുടെ വൈവിധ്യമൊരുക്കി കോതമംഗലം സ്വദേശികളായ മാനുവൽ – ആൽബി ദമ്പതികൾ.നഗരത്തിലെ തിരക്കേറിയ ജോലിജീവിതത്തിൽനിന്ന് നാട്ടിൻപുറത്തിന്റെ ഹരിതാഭയിലേക്ക് മടക്കം. കൃഷിയോടുള്ള ഇഷ്ടവും മണ്ണിനോടുള്ള അടുപ്പവും കൈമുതലാക്കി ഒരേക്കർ...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറ പാലയം പടിക്കൽ സെയ്തലവി (73) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: ഷെരിഫ. മക്കൾ: അമീർ, അഫീർ , അനീസ. മരുമക്കൾ: അൻസി,അജ്മി, സലീം

CHUTTUVATTOM

കോതമംഗലം: എതിരാളികൾക്ക് എത്തിപ്പിടിക്കാൻ പോലും അവസരം നൽകാതെ കുതിച്ച കോതമംഗലം ജില്ലാ സ്‌കൂൾ കായികമേളയുടെ കിരീടത്തിൽ പിടിമുറുക്കി. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കായികമേളയ്ക്ക് കൊടിയിറങ്ങാൻ ഒരുപകൽ മാത്രം ശേഷിക്കെ, 237...

CHUTTUVATTOM

  മൂവാറ്റുപുഴ:മേക്കടമ്പിലെ യൂസ്ഡ് കാര്‍ ഷോറൂം തീവെച്ച പുത്തന്‍കുരിശ് സ്വദേശി പ്രതി എബിന്‍ പോളുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതി തീവെച്ച, എറണാകുളം കടവുംഭാഗം സിനഗോഗിന് മുമ്പിലും, തൃപ്പൂണിത്തുറയിലും തുടര്‍ന്ന് മേക്കടമ്പിലെ യൂസ്ഡ് കാര്‍...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

error: Content is protected !!