Connect with us

Hi, what are you looking for?

CHUTTUVATTOM

കന്നി 20 പെരുന്നാൾ : തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപാസ് തുറന്നു

കോതമംഗലം: വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപാസ് തുറന്നു. ഡീൻ കുര്യാക്കോസ് എംപി, ഷിബു തെക്കുംപുറം എംഎൽഎ എന്നിവർ ചേർന്നാണ് ബൈപാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് നഗരത്തിലുണ്ടാകുന്ന ഗതാഗതത്തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈപാസ് തുറന്നത്.

2003ൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ച പദ്ധതിക്ക് 2009ൽ നിർമാണാനുമതി ലഭിച്ചിരുന്നു. ഭൂമി ഏറ്റെടുക്കൽ, സാങ്കേതിക പ്രശ്നങ്ങൾ, കുറൂർതോടിന് കുറുകെയുള്ള പാലത്തിന്റെ നിർമാണം, കെഎസ്ഇബിയുടെ 66 കെവി ടവർ ലൈൻ മാറ്റൽ, കോടതി നടപടികൾ തുടങ്ങി വിവിധ ഘട്ടങ്ങളിലുണ്ടായ പ്രതിസന്ധികൾ പദ്ധതി വൈകിപ്പിച്ചു.

2019–20ലെ ബജറ്റ് പ്രവൃത്തിയിൽ ഉൾപ്പെടുത്തി നിർമാണം വീണ്ടും തുടങ്ങിയെങ്കിലും നിർമ്മാണ പ്രവർത്തികൾ മന്ദഗതിയിൽ ആയിരുന്നു. എംഎൽഎയായി ചുമതലയേറ്റശേഷം ന്യൂ ബൈപാസ് നിർമാണത്തിന്റെ നിർമ്മാണ പുരോഗതി സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഷിബു തെക്കുംപുറം നിരന്തരം യോഗങ്ങൾ നടത്തുകയും അവശേഷിച്ച പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ഇടപെടലുകൾ നടത്തുകയും ചെയ്തു.

ബൈപാസ് തുറന്നതോടെ പെരുന്നാൾ ദിവസങ്ങളിലുൾപ്പെടെ നഗരത്തിലെ ഗതാഗതത്തിരക്ക് ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അവശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് മൂന്ന് മാസത്തിനകം ബൈപാസിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു.മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, മുനിസിപ്പൽ വൈസ് ചെയർമാൻ പ്രിൻസ് വർക്കി, കെ.പി ബാബു, ബാബു ഏലിയാസ്, പി.എം സക്കറിയ, അബു മൈതീൻ, എ.ടി പൗലോസ്, ജോമി തെക്കേക്കര, പി.എ.എം ബഷീർ, പി.കെ മൊയ്തു, എ.സി രാജശേഖരൻ, ഷിബു കുര്യാക്കോസ്, പി.സി ജോർജ്ജ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക്‌ മെമ്പർമാർ, മുൻസിപ്പൽ കൗൺസിലർമാർ, പഞ്ചായത്ത്‌ മെമ്പർമാർ, മറ്റ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

 

 

You May Also Like

NEWS

  കോതമംഗലം : കോതമംഗലം കന്നി 20 പെരുന്നാൾ നേർച്ച സദ്യക്കുള്ള ഉൽപ്പന്ന ശേഖരണം കലവറ നിറയ്ക്കൽ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മാത്യൂസ് മോർ അന്തിമോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം...

CHUTTUVATTOM

കോതമംഗലം: ഗാന്ധിജയന്തിയോടനുബന്ധിച്ച് സർക്കാർ നിർദേശപ്രകാരം ആചരിക്കുന്ന ശുചീകരണ വാരത്തിന്റെ ഭാഗമായി കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ സേവന ശുചീകരണം പരിപാടിക്ക് തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. കെഎസ്ആർടിസി യൂണിറ്റ്...

CHUTTUVATTOM

കോതമംഗലം: തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് റവന്യൂ വകുപ്പിന്റെ എല്ലാ സർക്കാർ ഡിപ്പാർട്ട്മെന്റുകളെയും ഒരുമിപ്പിച്ചു ചെറിയ പള്ളിയുടെ കെട്ടിടത്തിൽ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന...

CHUTTUVATTOM

കോതമംഗലം: തങ്കളംകോഴിപ്പിള്ളി ബൈപാസില്‍നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പുതിയ ലിങ്ക് റോഡ് ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇതോടെ കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയുടെ വികസനത്തിനും പുതിയ തുടക്കമായി. ബൈപാസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന...

CHUTTUVATTOM

നേര്യമംഗലം: അവസാന ഘട്ട നിര്‍മാണം നടന്നുവരുന്ന നേര്യമംഗലത്തെ പുതിയ പാലം 15ന് ഗതാഗതത്തിനായി തുറക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. പാലത്തിലെ ടാറിംഗ് ജോലികള്‍ ആരംഭിച്ചു. നാലു ദിവസത്തിനുള്ളില്‍ അപ്രോച്ച് റോഡിന്റെ പണി ആരംഭിക്കും....

NEWS

കോതമംഗലം: വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ ലൈബ്രറി ആൻ്റ് സ്റ്റഡി സെൻ്ററിൻ്റെ നേതൃത്വത്തിൽ കോഴിപ്പിള്ളി മാർ മാത്യൂസ് ബോയ്സ് ടൗൺ പ്രൈവറ്റ് ഐടിഐയിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസും പ്രമുഖ വ്യക്തികൾക്ക് ആദരവും നൽകി....

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത 20 പ്രദേശങ്ങളെ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകളായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിലെ മാമലക്കണ്ടത്തിന്റെ സാധ്യതകൾ പരിശോധിക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക നേതൃത്വത്തിൽ ടൂറിസം...

CHUTTUVATTOM

കോതമംഗലം:തങ്കളം- കാക്കനാട് നാലുവരിപ്പാത നടപ്പാക്കാൻ നടപടി ആരംഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കേരളാ കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ആദ്യ അലൈമെൻ്റ് തന്നെ നടപ്പാക്കാൻ...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് ആന്റ് പോളിടെക്‌നിക് കോളേജിന്റെ 17-ാം വാര്‍ഷികം നടത്തി.കോതമംഗലം മേഖല മെത്രാപോലീത്ത ഏലിയാസ് മാര്‍ യൂലിയോസ് ഉദ്ഘാടനം ചെയ്തു. മാര്‍ തോമ ചെറിയപള്ളി വികാരി ഫാ. സാജു ജോര്‍ജ് അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മേഖലയിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാനും വനാതിർത്തിയിലെ സുരക്ഷ ശക്തമാക്കാനും വിവിധ പദ്ധതികൾക്ക് വേഗം കൂട്ടാനും തീരുമാനമായി. വനവുമായി ബന്ധപ്പെട്ട വികസനപ്രവർത്തനങ്ങളും വന്യജീവി പ്രതിരോധ സംവിധാനങ്ങളും ചർച്ച ചെയ്യുന്നതിനായി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം വൈ. എം.സി.എ. ഓഡിറ്റോറിയത്തിൽ നടത്തിയ മൂവാറ്റുപുഴ സബ് റീജിയണൽ ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനo നിർവ്വഹിച്ചു. മൂവാറ്റുപുഴ സബ് റീജിയണൽ ചെയർമാൻ കെ.വി. രാജു അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: അടിവാട് ടൗണിനോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയായി തുടങ്ങാന്‍പോകുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അടിവാട് നിന്നുമാരംഭിച്ച മാര്‍ച്ച് പുലിക്കുന്നേപ്പടിയില്‍ സമാപിച്ചു. തുടര്‍ന്ന്...

error: Content is protected !!