കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം ഈ സാമ്പത്തിക വർഷം നിർമ്മാണം പൂർത്തീകരിച്ച 24 വീടുകളുടെ താക്കോൽദാനവും കരാറിൽ ഏർപ്പെട്ട് ഭവന നിർമ്മാണം ആരംഭിക്കുന്ന 112 ഭവനങ്ങളുടെ ആദ്യ ഗഡു തുക വിതരണവും നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ഉദ്ഘാടനം നിർവഹിച്ചു.
ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു,
ജില്ലാ പഞ്ചായത്ത് അംഗം പിഎഎം ബഷീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയ് ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ കൊട്ടാരം,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്താർ വട്ടക്കൊടി, ഫൗസിയ ഷിയാസ്, സൽജാ ജോസ് , പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.


















































