പെരുമ്പാവൂര്‍: കേരള കോണ്‍ഗ്രസിന്റെ പ്രസക്തി കേരളത്തില്‍ അനുദിനം വര്‍ധിച്ചുവരികയാണെന്നും മറ്റ് കേരള കോണ്‍ഗ്രസുകളെ അപ്രസക്തമാക്കി കേരളത്തില്‍ പി.ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസ് വന്‍ മുന്നേറ്റം കൈവരിക്കുമെന്നും ഷിബു തെക്കുംപുറം എംഎല്‍എ. പെരുമ്പാവൂര്‍ നിയോജക മണ്ഡലം മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു എംഎല്‍എ. യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് പനയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സത്യന്,കര്‍ഷ യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് സജി തെക്കേക്കര, ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് മാണിക്യത്താന്‍, അഡ്വ.പാര്‍ത്ഥസാരഥി,സോജന് പൗലോസ്, വിന്‍സെന്റ് റാഫെല്‍, എന്‍. എന്‍.സുരേന്ദ്രന്, ബേസില്‍ അരീ ക്കല്‍,സജി കുര്യാക്കോസ്, സലിം വെങ്ങോല എന്നിവര്‍ പ്രസംഗിച്ചു.



















































