Connect with us

Hi, what are you looking for?

CHUTTUVATTOM

വിമലഗിരി സ്‌കൂളിന്റെ നേതൃത്വത്തില്‍ നോ കീ ഫോര്‍ കിഡ്‌സ് റാലി സംഘടിപ്പിച്ചു

 

കോതമംഗലം: കുട്ടികളുടെ സുരക്ഷയും ബോധവല്‍ക്കരണവും ലക്ഷ്യമിട്ട് വിമലഗിരി പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തില്‍ കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ നോ കീ ഫോര്‍ കിഡ്‌സ് റാലി സംഘടിപ്പിച്ചു. കോതമംഗലം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച റാലി ഷിബു തെക്കുംപുറം എംഎല്‍എ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. കുര്യാക്കോസ് കറുത്തേടത്ത്, പ്രിന്‍സിപ്പല്‍ ജിസി സോജന്‍, അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍, മോട്ടോര്‍ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

വിദ്യാര്‍ത്ഥികളുടെ സൈക്ലിംഗ്, സ്‌കേറ്റിംഗ് പ്രകടനങ്ങള്‍, ബാന്റ്, വാദ്യമേളങ്ങള്‍, ഫ്‌ളാഷ് മോബ്, മൈം എന്നിവയുടെ അകമ്പടിയോടെ നടത്തിയ റാലി വര്‍ണ്ണാഭമായി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നത് തടയുക, കുട്ടികള്‍ക്ക് വാഹനങ്ങളുടെ താക്കോല്‍ കൈമാറാതിരിക്കുക റോഡ് അപകടങ്ങള്‍ കുറയ്ക്കുക രക്ഷിതാക്കളില്‍ ഉത്തരവാദിത്വബോധം വളര്‍ത്തുക എന്നീ സന്ദേശങ്ങളാണ് റാലിയിലൂടെ പൊതുജനങ്ങളിലേക്ക് എത്തിച്ചത്.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ കെ ദീപു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂളില്‍ നടന്ന സമാപന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഗീതാ ജയകുമാര്‍ അധ്യക്ഷതവഹിച്ചു. റോഡ് സുരക്ഷയെ കുറിച്ച് കോതമംഗലം പോലീസ് എസ്എച്ച്ഒ കെ.എച്ച് ഹാഷിം മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് ആര്‍ടിഒ റെജി വര്‍ഗീസ്, പിടിഎ പ്രസിഡന്റ് ഡോ. ഇട്ടു ജെ അഞ്ചേരില്‍, എംവിഐ അരുണ്‍ കെ ശശിധരന്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍സ് കെ.ഡി ദിനേശ് കുമാര്‍, എബിന്‍ ഐസക് എന്നിവര്‍ പങ്കെടുത്തു. കുട്ടികള്‍ക്കുള്ള പ്രൊഫിഷന്‍സി സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.

 

You May Also Like

CHUTTUVATTOM

  കോതമംഗലം: ശോഭന പബ്ലിക് സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മിനി മാരത്തൺ ‘സിൽവർ റൺ – റൺ ഫോർ എക്സലൻസ് 2026 ആവേശമായി.രജതജൂബിലി ആഘോഷങ്ങളുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളും...

CHUTTUVATTOM

  കോതമംഗലം: കീരംപാറസെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ കീഴിലുള്ള പൂച്ചുകുത്ത് സെന്റ് ജൂഡ് കപ്പേളയിലെ വിശുദ്ധ യൂദാതദേവൂവിൻ്റെ തിരുന്നാളിന് കല്യാൺ രൂപത ബിഷപ്പ് എമിരിത്തൂസ് മാർ തോമസ് ഇലവിനാൽ കൊടിയേറ്റി. കപ്പേളയിൽ പുതിയതായി സ്ഥാപിച്ച...

CHUTTUVATTOM

കോതമംഗലം: ക്രിസ്മസ്പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കോതമംഗലത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഒരു മാസം നീളുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനം. ഡിസംബര്‍ 5 മുതല്‍ ജനുവരി 5 വരെയാണ് ആഘോഷങ്ങള്‍. ഭൂതത്താന്‍കെട്ടില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങോടെ...

CHUTTUVATTOM

  കോതമംഗലം:കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ മൈക്രോബയോളജി, ബയോടെക്നോളജി, ബയോകെമിസ്ട്രി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദ്വിദിന ശാസ്ത്ര ശിൽപശാല സമാപിച്ചു.ശിൽപശാലയിൽ സൂക്ഷ്മജീവശാസ്ത്രം, ജനിതകശാസ്ത്രം, ബയോമോളിക്യൂളുകൾ, മോളിക്യുലാർ...

CHUTTUVATTOM

  കോതമംഗലം: കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന്റെ (കെഎംആർഎൽ) സെർവറിലുണ്ടായിരുന്ന ഗുരുതര സുരക്ഷാവീഴ്ച കണ്ടെത്തി റിപ്പോർട്ട് ചെയ്ത് കോതമംഗലം എംഎ കോളേജ് ജീവനക്കാരനായ യുവ സുരക്ഷാ ഗവേഷകൻ. സമയോചിതമായ ഇടപെടലിലൂടെ ആയിരക്കണക്കിന് ജീവനക്കാരുടെ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്നശോഭന പബ്ലിക് സ്കൂൾ രജതജൂബിലി നിറവിൽ.മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും മൂല്യാധിഷ്ഠിതമായ ആദർശങ്ങളും സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ജോൺ മാതേക്കൽ...

CHUTTUVATTOM

  കോതമംഗലം: മാര്‍ ബസേലിയോസ് ദന്തല്‍ കോളേജ് സഹസ്ര വുമണ്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ കിംസ് ഹെല്‍ത്ത് ട്രിവാന്‍ഡ്രം, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവ ചേര്‍ന്ന് മൂന്നാംഘട്ട സൗജന്യ എച്ച്പിവി വാക്സിനേഷന്‍ നടത്തി....

CHUTTUVATTOM

  കോതമംഗലം: ഷിബു തെക്കുംപുറം എംഎല്‍എ പ്രഖ്യാപിച്ച 30 ഇന 100 ദിന കര്‍മ്മപരിപാടിയുടെ പുരോഗതി റിപ്പോര്‍ട്ട് പുറത്തുവിട്ടു. പ്രഖ്യാപിച്ച പദ്ധതികളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും മറ്റുചിലത് നിര്‍മ്മാണത്തിന്റെയും ഭരണാനുമതിയുടെയും വിവിധ ഘട്ടങ്ങളിലേക്ക്...

CHUTTUVATTOM

  കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പാനിപ്ര ഗവ. യുപി സ്‌കൂളില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വിജോയി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെ കുമ്പളത്തുമുറി ഡംബ്ബിംഗ് യാര്‍ഡില്‍ വര്‍ഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന പഴയ മാലിന്യങ്ങള്‍ ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിന് കോതമംഗലം നഗരസഭയും കേരളാ ഖരമാലിന്യ പരിപാലന പദ്ധതിയും സംയുക്തമായി ആവിഷ്‌കരിച്ചിട്ടുളള ബയോമൈനിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു....

CHUTTUVATTOM

മൂവാറ്റുപുഴ: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്ര മേളയില്‍ എറണാകുളം ഉപജില്ല ചാമ്പ്യന്മാര്‍. രണ്ട് ദിവസങ്ങളിലായി നടന്ന മേളില്‍ 1388 പോയിന്റോടെയാണ് എറണാകുളത്തിന്റെ കിരീട നേട്ടം. നോര്‍ത്ത് പറവൂര്‍(1359), മൂവാറ്റുപുഴ(1249), കോതമംഗലം(1245), ആലുവ(1209) എന്നീ...

CHUTTUVATTOM

കോതമംഗലം: കിഴക്കന്‍ മേഖലയിലെ വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ആലുവ – മൂന്നാര്‍...

error: Content is protected !!