Connect with us

Hi, what are you looking for?

CHUTTUVATTOM

ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച കാരുണ്യ സ്പര്‍ശം ചികിത്സാ സഹായ പദ്ധതിക്ക് തുടക്കം

കോതമംഗലം: രോഗികളുടെ വേദനയില്‍ പങ്കുചേരുകയും പ്രതിസന്ധിഘട്ടങ്ങളില്‍ സഹായഹസ്തം നീട്ടുകയും ചെയ്യുന്നത് സമൂഹത്തിന്റെ വലിയ ഉത്തരവാദിത്വമാണെന്ന് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കോതമംഗലം മണ്ഡലത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച കാരുണ്യ സ്പര്‍ശം ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഡയാലിസിസ് കൂപ്പണുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ അധ്യക്ഷത വഹിച്ചു.

അര്‍ഹരായ ഒരാളുടെപോലും ചികിത്സ സാമ്പത്തിക ബുദ്ധിമുട്ട് കാരണം മുടങ്ങരുതെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നല്‍കിയതെന്ന് എംഎല്‍എ പറഞ്ഞു. ജനകീയ പങ്കാളിത്തത്തിലൂടെ ചികിത്സാ സഹായം കൂടുതല്‍ പേരിലേക്ക് എത്തിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. ഫാ. ഡോ. മാത്യു കൊച്ചുപുരയ്ക്കല്‍, ഫാ. ജോയ് മാറാച്ചേരി, ഫാ. സിബി ഇടപ്പുളവന്‍, ഫാ. ജോസ് ചിരപ്പറമ്പില്‍ കവളങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബാബു ഏലിയാസ് , നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രിന്‍സ് വര്‍ക്കി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയ് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. മൊയ്തു, കെ.പി. ജോര്‍ജ്കുട്ടി, ഉമേഷ് ശിവകുമാര്‍, മേരി കുര്യാക്കോസ്, ബിന്ദു ജോര്‍ജ്, സംഗീത പ്രതീഷ്, റീന ജോഷി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എ.എം. ബഷീര്‍, ജോമി തെക്കേക്കര, സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എം. സിദ്ധിക്ക്, ചിഞ്ചു എബ്രഹാം, പ്രിയങ്ക ടോമി, നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, എ . ജി ജോര്‍ജ്ജ്, കെ.പി ബാബു, ഷമീര്‍ പനക്കന്‍, എം.എസ് എല്‍ദോസ്, എ . ടി പൗലോസ്, മാത്യു ജോസഫ്, പ്രൊഫ. കെ.എം കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

എംഎല്‍എ ഫണ്ടും വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണവും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) ഫണ്ടുകളും ഏകോപിപ്പിച്ച് കോതമംഗലം മണ്ഡലത്തില്‍ പ്രതിവര്‍ഷം ഒരു കോടി രൂപയുടെ ചികിത്സാ സഹായം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.വൃക്കരോഗികള്‍ക്ക് പ്രതിമാസം രണ്ട് ഡയാലിസിസ് കൂപ്പണുകള്‍ വീതം സൗജന്യമായി നല്‍കും. ഡയാലിസിസിന് പുറമെ മറ്റ് ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന അര്‍ഹരായ നിര്‍ധന രോഗികള്‍ക്ക് 25,000 രൂപ വരെ ധനസഹായവും ലഭ്യമാക്കും.

You May Also Like

CHUTTUVATTOM

  കൊച്ചി: പട്ടികജാതി കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനം ഒരുക്കുന്നതിൻ്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിൻ്റെ തനത് ഭവന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം...

CHUTTUVATTOM

      കോതമംഗലം: കറുകടത്ത്മൊബൈല്‍ ടവറില്‍നിന്ന് ചെമ്പുകമ്പി മോഷണം പോയതായി പരാതി. റിലയന്‍സ് കമ്പനിയുടെ രണ്ട് ടവറുകളില്‍ സ്ഥാപിച്ചിരുന്ന ചെമ്പുകമ്പിയാണ് മോഷണം പോയത്. പതിനായിരത്തോളം രൂപ വിലവരുന്ന ചെമ്പുകമ്പിയാണ് മോഷണം പോയത്....

CHUTTUVATTOM

  കോതമംഗലം : 37-ാം കോതമംഗലം ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കം. നെല്ലിമറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കവളങ്ങാട് പഞ്ചായത്ത്...

CHUTTUVATTOM

  കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗ് വ്യവസായ–അക്കാദമിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യവസായാധിഷ്ഠിത പഠനം, ഗവേഷണം, നൂതനാശയങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇൻഡസ്ട്രിയൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് മേഖലകളിൽ...

CHUTTUVATTOM

കോതമംഗലം: വേട്ടാംപാറ പടിപ്പാറയിൽ ഹരിത മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംരംഭകത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു. വാർഡ്മെമ്പർ പ്രിൻസ് ജോൺ അധ്യക്ഷത വഹിച്ചു. ‘നൂതന...

CHUTTUVATTOM

  കോതമംഗലം: സ്നേഹം പ്രവർത്തിപഥത്തിൽ ആകുന്നതാണ് കരുണയെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കോതമംഗലം തങ്കളം എംഎസ്ജെ പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ സീറോ മലബാർ സഭയുടെ...

ACCIDENT

  കോതമംഗലം: കോളേജ് ബസിലിടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്ക്.ഒരാളുടെ കാൽ അറ്റു.നെല്ലിക്കുഴി ജംഗ്ഷനിൽ ബുധനാഴ്ച വൈകിട്ട്മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെസ്കൂട്ടർ ബസിൻ്റെ മുൻവശത്ത് ഇടിക്കുകയായിരുന്നു.നെല്ലിക്കുഴി വൈൻബെർഗ് ഹോട്ടൽ ജീവനക്കാരും കാസർകോട് സ്വദേശികളുമായ കസ്‌തൂർബ് (26),...

ACCIDENT

  പെരുമ്പാവൂര്‍:പെരുമ്പാവൂരില്‍ അമിതമായി ലഹരി ഉപയോഗിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ബുധനാഴ്ച വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി. പാലക്കാട്ടുതാഴം പാലത്തിന്റെ അടിയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്യസംസഥാന തൊഴിലാളിയുടെതാണ് മൃതദേഹം എന്നാണ് പോലീസിന്റെ പ്രാഥമിക...

CHUTTUVATTOM

കോതമംഗലം: ചരിത്രപ്രസിദ്ധമായ പഴയ ആലുവ മൂന്നാര്‍ രാജപാത വീണ്ടെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരും ജനപ്രതിനിധികളും ജനവിരുദ്ധ നിലപാട് സ്വീകരിക്കുകയാണെന്ന് ആലുവമൂന്നാര്‍ രാജപാത ഡെവലപ്‌മെന്റ് കൗണ്‍സില്‍ ആരോപിച്ചു. രാജപാത തുറന്നുകൊടുക്കുക എന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ല, മറിച്ച്...

CHUTTUVATTOM

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ച പോത്താനിക്കാട്: സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡ് പ്രോജക്ടിന്റെ ഭാഗമായി പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഫുഡ്...

CHUTTUVATTOM

  മൂവാറ്റുപുഴ: കോതമംഗലം രൂപത കെസിഎസ്എല്‍ സഖ്യം നടത്തുന്ന എക്സലന്‍സ് അവാര്‍ഡിന്റെ 2026 എഡിഷന്‍ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററില്‍ നടത്തി. യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ നിന്നും 170 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു....

CHUTTUVATTOM

മൂവാറ്റുപുഴ: റാക്കാടുനിന്ന് 32 ഗ്രാം എംഡിഎംഎ പിടികൂടിയകേസില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴ പോലീസ്. ഇടുക്കി രാജാക്കാട് സ്വദേശികളായ ആനപ്പാറ ഇടയാട്ടില്‍ ഏഞ്ചല്‍ ഏലിയാസ്, ഇടയാട്ടില്‍ ജെയ്‌സണ്‍ ഫ്രാന്‍സിസ് എന്നിവരെയാണ് മൂവാറ്റുപുഴ...

error: Content is protected !!