Connect with us

Hi, what are you looking for?

NEWS

ഇന്‍ഫോപാര്‍ക്ക് സിഇഒ കോതമംഗലം സന്ദര്‍ശിച്ചു; അഫിലിയേറ്റ് സെന്ററുകള്‍ തുടങ്ങാന്‍ ധാരണ

കോതമംഗലം: മേഖലയിലെ ഐടി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതുമായുള്ള ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുരുന്തില്‍ കോതമംഗലം സന്ദര്‍ശിച്ചു. കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇന്‍ഫോപാര്‍ക്കിന്റെ അഫിലിയേറ്റ് സെന്ററുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ധാരണയായി. ഇതിന്റെ ഭാഗമായി മേഖലയിലെ ഐടി കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ലഭ്യമായ മനുഷ്യവിഭവശേഷി എന്നിവ സംബന്ധിച്ച് വിവരശേഖരണവും വിശദമായ പഠനവും നടത്തും. പ്രാദേശികമായി ഐടി കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ ഐടി കോ-വര്‍ക്കിംഗ് സ്‌പേസുകളും ചെറുകിട ഐടി പാര്‍ക്കുകളും വികസിപ്പിക്കുന്നതു സംബന്ധിച്ചും യോഗം വിശദമായി ചര്‍ച്ച ചെയ്തു. കോതമംഗലത്തെ എന്‍ജിനീയറിംഗ് കോളേജുകളില്‍ ഇന്നൊവേഷന്‍, ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും വിലയിരുത്തി.

കോതമംഗലത്ത് വിപുലമായ ഐടി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എംഎല്‍എ യോഗത്തില്‍ വ്യക്തമാക്കി. ഇതിന്റെ പ്രാഥമിക നടപടികളാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തും. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് കോതമംഗലത്തെ സ്റ്റാര്‍ട്ടപ്പ് ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. ഐടി അടിസ്ഥാന സൗകര്യ വികസനത്തില്‍ കോതമംഗലത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിവിധ സാധ്യതകള്‍ ഇന്‍ഫോപാര്‍ക്ക് സിഇഒ യോഗത്തില്‍ അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് മികവും വിദ്യാര്‍ഥികളുടെ നൈപുണ്യവും പ്രാദേശികമായി ലഭ്യമായ മനുഷ്യവിഭവശേഷിയും ഐടി മേഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ചര്‍ച്ചയായി.

കോതമംഗലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളായ ബേബി എം. വര്‍ഗീസ് (എല്‍ദോ മാര്‍ ബസേലിയോസ് ), പ്രിന്‍സിപ്പല്‍മാരായ ബോസ്സ് മാത്യു (എം.എ. കോളേജ് ഓഫ് എന്‍ജിനീയറിംഗ് ), തോമസ് ജോര്‍ജ് (എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജ് ), സജ്‌ന കെ. (ചേലാട് പോളിടെക്‌നിക്), സോളമന്‍ പീറ്റര്‍(മരിയന്‍ അക്കാദമി ഓഫ് മാനേജ്‌മെന്റ് ) കൂടാതെ വിവിധ കോളേജുകളിലെ വകുപ്പ് മേധാവികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: കിഴക്കന്‍ മേഖലയിലെ വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ആലുവ – മൂന്നാര്‍...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മാതിരപ്പിള്ളി ക്ഷേത്രപ്പടിക്കു സമീപം ഭിന്നശേഷി സൗഹൃദ സ്കൂട്ടർ മിൽമ ടാങ്കർലോറിയുമായി കൂട്ടിയിടിച്ച് 2 ഭിന്നശേഷിക്കാർ മരിച്ചു. ഇരമല്ലൂർ കാട്ടുകുടി കെ.എം. പ്രശാന്ത്കുമാർ (39), കുറ്റിലഞ്ഞി പുതുപ്പാലം തറയത്ത് ടി.പി....

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ സ്വാശ്രയ മേഖലയിൽ ആരംഭിച്ച ആദ്യ ഡെന്റൽ കോളേജായ കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജ് 2027-ൽ വിദ്യാഭ്യാസ, ആതുരസേവന, സാമൂഹിക സേവന രംഗങ്ങളിൽ 25 വർഷം പൂർത്തിയാക്കുകയാണ്. രജതജൂബിലി ആഘോഷങ്ങളുടെ...

CHUTTUVATTOM

കോതമംഗലം: പുന്നേക്കാട് മുതല്‍ തട്ടേക്കാട് വരെയുള്ള ഭാഗത്ത് വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം 25ന് നടത്തുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു.പദ്ധതിക്കായി ധനകാര്യ വകുപ്പ് തുക കൈമാറിയിട്ടുണ്ട്....

CHUTTUVATTOM

  കോതമംഗലം: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും പരിഹാരനടപടികള്‍ വേഗത്തിലാക്കാനും ലക്ഷ്യമിട്ട് ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ കോതമംഗലം നിയോജകമണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടി നവംബര്‍ 12ന് ആരംഭിക്കും. രാവിലെ 10ന് കോട്ടപ്പടി പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: ജെസിഐ ഇന്ത്യ ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് നേടി മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പത് വിദ്യാര്‍ത്ഥികള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായവും...

CHUTTUVATTOM

  കോതമംഗലം: നിയോജകമണ്ഡലത്തിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയ വേദിയൊരുക്കുന്നതിനായി കോതമംഗലത്ത് കൾച്ചറൽ സെന്റർ സ്ഥാപിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്നും വ്യക്തമാക്കി. കോതമംഗലത്തെ...

CHUTTUVATTOM

കോതമംഗലം: കുട്ടികളുടെ കല കേളിയോടെ ഒരു വേദിയിൽ എന്ന സന്ദേശമുയർത്തി കുട്ടമ്പുഴ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വയൽക്കിളികൾ 2026’ അങ്കൻവാടി കുട്ടികളുടെ കലോത്സവം വർണ്ണാഭമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം...

NEWS

കോതമംഗലം: ചെങ്കര ഗവ. യുപി സ്‌കൂളില്‍ എല്‍പിഎസ്ടി തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബുധനാഴ്ച 1.30ന് നടത്തുന്ന അഭിമുഖത്തില്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

NEWS

കോതമംഗലം: കോഴിപ്പിള്ളി പുല്ലേലില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ സൂസന്‍ (63) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത ആനവിരട്ടി നടുത്തോട്ടത്തില്‍ കുടുംബാഗമാണ്. മക്കള്‍: നീതു,നിമ്മി. മരുമക്കള്‍: ജോര്‍ട്ട് പളളിക്കര കോതമംഗലം, ജിജോ കോഴക്കാട്ട് കാലാമ്പൂര്‍...

CHUTTUVATTOM

കോതമംഗലം: ഉപജില്ല സംസ്‌കൃത കലോത്സവത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ഓവറോള്‍ ചാമ്പ്യന്‍മാരായ മാലിപ്പാറ ഫാത്തിമ മാതാ യുപി സ്‌കൂള്‍ ടിമിനെ സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎയും അനുമോദിച്ചു. കലോത്സവത്തിലെ 18 മത്സര ഇനങ്ങളില്‍ പങ്കെടുത്ത...

CHUTTUVATTOM

കോതമംഗലം: ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ എല്‍പി ജനറല്‍ വിഭാഗത്തിലും, അറബിക് കലോത്സവത്തിലും ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മൈലൂര്‍ എംഎല്‍പി സ്‌കൂളില്‍ വിജയോത്സവം നടത്തി. സ്‌കൂള്‍ മാനേജര്‍ യൂസഫ് മുളാട്ട് ഉദ്ഘാടനം ചെയ്തു....

error: Content is protected !!