കോതമംഗലം: നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച കാരുണ്യ സ്പര്‍ശം ചികിത്സാ സഹായ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. എംഎല്‍എ ഫണ്ടും വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സിഎസ്ആര്‍) ഫണ്ടുകളും ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രാവിലെ 10ന് എംഎല്‍എ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ഷിബു തെക്കുംപുറം എംഎല്‍എ അധ്യക്ഷത വഹിക്കും.
പദ്ധതിയുടെ ഭാഗമായി വൃക്കരോഗികള്‍ക്ക് എല്ലാ മാസവും രണ്ട് ഡയാലിസിസ് കൂപ്പണുകള്‍ വീതം സൗജന്യമായി നല്‍കും. ഡയാലിസിസ് ചികിത്സയ്ക്ക് പുറമെ മറ്റ് ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന നിര്‍ധനര്‍ക്ക് 25,000 രൂപ വരെ ധനസഹായവും ലഭ്യമാക്കും. ഡയാലിസിസ് കൂപ്പണുകളുടെ വിതരണോദ്ഘാടനം സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫും ചികിത്സാ സഹായ പദ്ധതിയുടെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപിയും നിര്‍വഹിക്കും.
ചികിത്സാച്ചെലവ് താങ്ങാനാകാതെ ബുദ്ധിമുട്ടുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെയാണ് എംഎല്‍എ മുന്‍കൈയെടുത്ത് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതിക്കായി പ്രതിവര്‍ഷം ഏകദേശം ഒരു കോടി രൂപ നീക്കിവെക്കാനാണ് ഉദ്ദേശിക്കുന്നത്. സാമ്പത്തിക പരാധീനതകള്‍ ചികിത്സയ്ക്ക് തടസ്സമാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി അര്‍ഹരായ രോഗികള്‍ക്ക് സമയബന്ധിതമായി സഹായമെത്തിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.


















































