കോതമംഗലം: തൃക്കാരിയൂര്‍ മുണ്ടുപാലം ജംഗ്ഷന്‌സമീപം നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് 11 കെ.വി. ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞ് ജീപ്പിന് മുകളില്‍ പതിച്ചു.
കാറില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് തൃക്കാരിയൂര്‍ മേഖലയില്‍ വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. കെഎസിഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിതരണം പുന:സ്ഥാപിച്ചു.
























































