Connect with us

Hi, what are you looking for?

ACCIDENT

സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച കോളേജ് വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു

പെരുമ്പാവൂര്‍: സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച കോളേജ് വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു. വൈക്കം പാറയ്ക്കല്‍ ആനിക്കാട് റോയിയുടെ മകള്‍ റിയ (18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് രായമംഗലം പ്ലാപ്പറമ്പില്‍ അലന്‍ ജോര്‍ജ് റോയിയെ(18) പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരും വേങ്ങൂര്‍ രാജഗിരി വിശ്വജ്യോതി കോളേജ് ഓഫ് ആര്‍ട്സ് ആന്റ് അപ്ലൈഡ് സയന്‍സസിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് കുറുപ്പംപടി – കുറിച്ചിലക്കോട് റോഡില്‍ കുറുപ്പംപടി ഡേവിഡ് ലാഡ് ഹോട്ടലിന് സമീപമായിരുന്നു അപകടം. കോടനാട് ഭാഗത്തുനിന്ന് വരികയായിരുന്നു ബൈക്കും ഓട്ടോറിക്ഷയും. മുന്നിലായി സഞ്ചരിച്ച ഓട്ടോറിക്ഷ വലതുവശത്തെ ഇടറോഡിലേക്ക് തിരിഞ്ഞപ്പോള്‍ പിന്നാലെയെത്തിയ ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റിയയും അലനും റോഡില്‍ തലയിടിച്ചു വീണു. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും റിയയുടെ ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: മറീന ജോസ്.

 

You May Also Like

ACCIDENT

വാഴക്കുളം: സഹോദരനൊപ്പം യാത്ര ചെയ്യവേ സ്കൂട്ടറിൽ നിന്ന്  തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു.ആവോലി പൊരിയംകുന്നേൽ ഷാജി ജോസഫിൻ്റെ മകൾ അക്സ മരിയ (25) യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴോടെ...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മാതിരപ്പിള്ളി ക്ഷേത്രപ്പടിക്കു സമീപം ഭിന്നശേഷി സൗഹൃദ സ്കൂട്ടർ മിൽമ ടാങ്കർലോറിയുമായി കൂട്ടിയിടിച്ച് 2 ഭിന്നശേഷിക്കാർ മരിച്ചു. ഇരമല്ലൂർ കാട്ടുകുടി കെ.എം. പ്രശാന്ത്കുമാർ (39), കുറ്റിലഞ്ഞി പുതുപ്പാലം തറയത്ത് ടി.പി....

ACCIDENT

പോത്താനിക്കാട്: മീൻപിടിക്കാൻ തോട്ടിലിറങ്ങിയ ആൾ മുങ്ങിമരിച്ചു. പോത്താനിക്കാട് പുളിന്താനം പുക്കുന്നേൽ വർഗീസ് ജോസഫാണ്‌ (വർക്കി–69) വീടിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ചത്. പുളിന്താനം -ആരിമറ്റം റോഡിനോട് ചേർന്ന പുളിന്താനം തോടിന്റെ ഭാഗത്ത് ശനിയാഴ്‌ച വൈകിട്ടാണ്...

ACCIDENT

മൂവാറ്റുപുഴ: ഹോസ്റ്റല്‍ പടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് റോഡരികില്‍ നിന്നിരുന്ന 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ഹോസ്റ്റല്‍ പടിയില്‍ പുതുവള്ളിക്കുടി അമ്പലത്തിന് സമീപം ശനിയാഴ്ച 11.30ഓടെയുണ്ടായ അപകടത്തില്‍...

EDITORS CHOICE

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് 14-ാം വാർഡിൽ ഇടിമിന്നലേറ്റ് വീട് പൂർണ്ണമായും കത്തിനശിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് ആറോടെ പുത്തൻപുരയിൽ ജോബി ജോസഫിന്റെ വീടാണ് കത്തിനശിച്ചത്. അപകടസമയത്ത് ജോബിയും ഭാര്യ അനുവും മൂവാറ്റുപുഴയിലെ ജോലിസ്ഥലത്തും, കുട്ടി...

ACCIDENT

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം ആറാം മൈലിനും ചീയപ്പാറ വെള്ളച്ചാട്ടത്തിനുമിടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനത്തിന് തീ പിടിക്കുമ്പോള്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. കൊല്ലം കുലശേഖരപുരം കുന്നത്ത്...

ACCIDENT

    കോതമംഗലം: നഗരത്തില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ ബംഗാള്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ ശാന്തിപൂര്‍ സൈഫുല്‍ ഇസ്ലാം (46) ആണ് മരിച്ചത്. കുരുര്‍പ്പാലം-ബൈപ്പാസ് ലിങ്ക് റോഡിന് സമീപത്ത്...

ACCIDENT

മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ 1.40 ഓടെ കച്ചേരിത്താഴം പുതിയ പാലത്തിന് സമീപമുണ്ടായ അപകടത്തില്‍ കാവുങ്കര പാലത്തിങ്കല്‍ നസീര്‍ അലി (53) ആണ്...

ACCIDENT

  കോതമംഗലം: കോളേജ് ബസിലിടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്ക്.ഒരാളുടെ കാൽ അറ്റു.നെല്ലിക്കുഴി ജംഗ്ഷനിൽ ബുധനാഴ്ച വൈകിട്ട്മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെസ്കൂട്ടർ ബസിൻ്റെ മുൻവശത്ത് ഇടിക്കുകയായിരുന്നു.നെല്ലിക്കുഴി വൈൻബെർഗ് ഹോട്ടൽ ജീവനക്കാരും കാസർകോട് സ്വദേശികളുമായ കസ്‌തൂർബ് (26),...

ACCIDENT

  പെരുമ്പാവൂര്‍:പെരുമ്പാവൂരില്‍ അമിതമായി ലഹരി ഉപയോഗിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ബുധനാഴ്ച വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി. പാലക്കാട്ടുതാഴം പാലത്തിന്റെ അടിയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്യസംസഥാന തൊഴിലാളിയുടെതാണ് മൃതദേഹം എന്നാണ് പോലീസിന്റെ പ്രാഥമിക...

CHUTTUVATTOM

അടിമാലി: നേര്യമംഗലം ആറാംമൈലിലെ വനമേഖലയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശി ജിബു ജോൺ (48) നെയാണ് വനമേഖലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർക്ക് ലൊക്കേഷൻ അയച്ചുനൽകിയ ശേഷമാണ് യുവാവ്...

CHUTTUVATTOM

  പെരുമ്പാവൂര്‍:ഒക്കലില്‍ വിമാനം താഴ്ന്നുപറന്ന് വീടിന്റെ ഓടുകള്‍ ഇളകിത്തെറിച്ചു. ഒക്കല്‍ നമ്പിള്ളി കവലയ്ക്കുസമീപം ചിറക്കല്‍ ജോയിയുടെ വീടിന്റെ ഓടുകളാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ ഇളകിത്തെറിച്ചത്. വലിയ ശബ്ദത്തോടെ ഓടുകള്‍ വീടിന്റെ മേല്‍ക്കൂരയില്‍...

error: Content is protected !!