കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടപ്പടി പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച മുന്തൂർ നഗർ എസ്.സി. ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി.എ.എം. ബഷീർ നിർവഹിച്ചു.
കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല മുഹമ്മദ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.എം. ബേബി , മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണു, പഞ്ചായത്ത് അംഗങ്ങളായ എ.എം. ഷംസു, ഷിജി ചന്ദ്രൻ , മറിയാമ്മ പോൾ, സുരേഷ് കെ.കെ. എന്നിവർ പങ്കെടുത്തു.



















































