Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടിയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ചെരിഞ്ഞത് അണുബാധയേറ്റ്

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളില്‍ ജനവാസമേഖലയിലും സ്‌കൂള്‍ പരിസരങ്ങളിലും ഇറങ്ങി ജനങ്ങളില്‍ ഭീതി പരത്തിയ കാട്ടാന ചെരിഞ്ഞത് ‘സെപ്റ്റിസീമിയ’ എന്ന അണുബാധ മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ജൂണ്‍ 5 മുതല്‍ പ്രദേശത്ത് ആശങ്ക പരത്തിയ ആനയെ നിരീക്ഷിച്ച വിദഗ്ധസംഘം ആന ശാരീരികമായി അവശതയിലാണെന്നു, അടിയന്തര ചികിത്സയും സംരക്ഷണവും ആവശ്യമാണെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമസഭയില്‍ സ്പീക്കര്‍ വനംവകുപ്പ് മന്ത്രിയോട് വിഷത്തില്‍ അടിയന്തരമായി ഇടപെടാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണും, ഷിബു തെക്കുംപുറം എംഎല്‍എയും ഇടപെട്ട് ജൂണ്‍ 25-ന് ആനയെ മയക്കുവെടി വെച്ച് ജിപിഎസ് റേഡിയോ കോളര്‍ ഘടിപ്പിക്കുകയും, കഴിഞ്ഞ ജിവസം ആന ചെരിയുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് ആന ചെരിഞ്ഞത് അണുബാധയേറ്റാണെന്ന് കണ്ടെത്തിയത്.

 

You May Also Like

CHUTTUVATTOM

കോതമംഗലം: വനാതിര്‍ത്തിയോട് ചേര്‍ന്ന് വര്‍ഷങ്ങളായി താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ. റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്കായി കോതമംഗലം നിയോജക മണ്ഡലത്തില്‍ നിന്ന് 600ഓളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്....

CHUTTUVATTOM

കോതമംഗലം: ഇഞ്ചൂര്‍ കൊട്ടിളത്ത് മലയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് വാരപ്പെട്ടി മണ്ഡലം നേതൃയോഗം ഷിബു തെക്കുംപുറം എംഎല്‍എയോട് ആവശ്യപ്പെട്ടു. വാരപ്പെട്ടി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏഴ് ഏക്കര്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനം. ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിലാണ് തീരുമാനം.തങ്കളം–കോഴിപ്പിള്ളി ന്യു ബൈപ്പാസ്...

CHUTTUVATTOM

കോതമംഗലം: മഴയും പ്രകൃതിയും സാഹസികതയും ഒരുമിച്ചുചേർന്ന കോതമംഗം മൺസൂൺ മാജിക് ഫെസ്റ്റിന് സമാപനം. സമാപന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷതവഹിച്ചു. ഡീൻ കുര്യാക്കോസ് എംപി...

CHUTTUVATTOM

കോതമംഗലം: ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒഇസി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനായി പരിശ്രമിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. ശ്രീരാമ വിലാസം ചവളർ സൊസൈറ്റി കോതമംഗലം യൂണിയൻ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈക്ക് റൈഡ് ആവേശമായി. ഹാങ്ങ്‌ ഔട്ട്‌ റൈഡേഴ്സ് ക്ലബ് അംഗങ്ങൾ ഉൾപ്പെടെ നൂറോളം റൈഡർമാർ പങ്കെടുത്തു. കസ്റ്റംസ്ഡെപ്യൂട്ടി കമ്മീഷണർ...

CHUTTUVATTOM

കോതമംഗലം: ഊന്നുകല്‍ – നേര്യമംഗലം റോഡില്‍ പെരിയാര്‍ നീന്തി കടന്ന് ഇക്കരെ എത്തുന്ന കാട്ടാന കൂട്ടങ്ങളെ തുരത്താന്‍ വനപാലക സംഘം എത്തി. തട്ടേക്കാട് പക്ഷി സങ്കേതം വനമേഖലയില്‍ നിന്നും നേര്യമംഗലം വനമേഖലയില്‍ നിന്നും...

CHUTTUVATTOM

കോതമംഗലം: മഴയെ ആഘോഷമാക്കി കോതമംഗലത്ത് സംഘടിപ്പിച്ച മൺസൂൺ മാജിക് ഫെസ്റ്റിന് ഞായറാഴ്ച  സമാപനം. മഴയുടെ താളവും പ്രകൃതിയുടെ സൗന്ദര്യവും സാഹസികതയും ഒത്തുചേർന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്നലെ നടന്ന മഴനൃത്ത മത്സരം ശ്രദ്ധേയമായി. മഴയുടെ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി തട്ടേക്കാട് സലിം അലി പക്ഷിസങ്കേതത്തിൽ നിന്ന് പുല്ലാശ്ശേരിക്കുത്ത് വെള്ളച്ചാട്ടത്തിലേക്ക് സംഘടിപ്പിച്ച ട്രെക്കിംഗ് സാഹസിക സഞ്ചാരികൾക്ക് അവിസ്മരണീയ അനുഭവമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അമ്പതോളം പ്രകൃതി...

CHUTTUVATTOM

കോതമംഗലം: കീരംപാറ മേഖലയിലെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവി- മനുഷ്യ സംഘർഷം ഇല്ലാതാക്കാൻ കീരംപാറ പഞ്ചായത്തിൽ ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വന്യമൃഗ ശല്യം കുറയ്ക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സ്വീകരിക്കേണ്ട...

CHUTTUVATTOM

കോതമംഗലം: ഊന്നുകല്‍ വൈസ്‌മെന്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ ഷിബു തെക്കുംപുറം എംഎല്‍എയെ ആദരിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോണ്‍സണ്‍ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എന്‍.വി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവല്‍ മണ്‍സൂണ്‍ മാജിക്കിന് തട്ടേക്കാട് മിനി സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടക്കമായി. മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി...

error: Content is protected !!