കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മേരി ക്യൂറി അനുസ്മരണ പ്രഭാഷണം നടത്തി. തൃക്കാക്കര ഭാരത മാതാ കോളേജ് കെമിസ്ട്രി വിഭാഗം മേധാവി ഡോ. അനു കെ ജോണ്‍ മുഖ്യപ്രഭാഷണം നടത്തി.
കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.എബി പി വര്‍ഗീസ്, കെമിസ്ട്രി വിഭാഗം മേധാവി ഡോ. അന്നു അന്ന വര്‍ഗീസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ഷെറിന് ഫിലിപ്പ്, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ അബിയ കുര്യയാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.



















































