കോതംമംഗലം: എം.എ.എഞ്ചീനിയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥി അരുണാചല്‍ പ്രദേശ് സ്വദേശിയായ മിച്ചി മര്‍പ്പുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് കോളേജ് മാനേജ്‌മെന്റിന്റെ തെറ്റായ നടപടികള്‍ മൂലമാണെന്ന് ആരോപിച്ചുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഇന്നും തുടര്‍ന്നു.
കോളേജിലേക്കുള്ള വാഹനങ്ങള്‍ കവാടത്തില്‍ തടഞ്ഞാണ് വിദ്യാര്‍ത്ഥികളായ സമരക്കാര്‍ പ്രതിഷേധിച്ചത്. ഇതിനിടയില്‍ കോളേജ് സെക്രട്ടറി ഡോ വിന്നി വര്‍ഗീസുമായി വന്ന വാഹനം വിദ്യാര്‍ത്ഥകള്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പോലീസിന്റെ സഹായത്തോടെ വാഹനമില്ലാതെയാണ് ഒടുവില്‍ സെക്രട്ടറിക്ക് അകത്ത് പ്രവേശിക്കാനായത്.
സമരം ചെയ്ത കുട്ടികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്ന് ഉറപ്പു നല്‍കിയിട്ടില്ല, മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു


















































