കോതമംഗലം : കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ ഫിസിക്‌സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗങ്ങളില്‍ അതിഥി അധ്യാപക ഒഴിവ്. നെറ്റ് /പിഎച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.എറണാകുളം വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തതിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 23 വെള്ളിയാഴ്ച രാവിലെ 10 ന് എംഎ കോളേജ് അസോസിയേഷന്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0485-2822378


















































