Connect with us

Hi, what are you looking for?

CHUTTUVATTOM

എം.എ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു

കോതമംഗലം: എം.എ. എന്‍ജിനീയറിംഗ് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് പള്ളിമുക്ക് മൈയിലോട്ടുകൊണോത്ത് പുത്തന്‍വീട്ടില്‍ ജി. വിജയന്‍ പിള്ളയുടെ മകന്‍ വി. ആയേഷ് (20) ആണ് മരിച്ചത്. മൂന്നാം വര്‍ഷം (അഞ്ചാം സെമസ്റ്റർ) എ.ഐ. മെഷീന്‍ ലേണിംഗ് ബ്രാഞ്ച് വിദ്യാര്‍ത്ഥിയാണ്. വ്യാഴാഴ്ച വൈകുന്നേരം 5.10 ഓടെയാണ് സംഭവം. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്നാണ് താഴേക്ക് വീണത്. ആയേഷ് ഗോവണി വെച്ച് കെട്ടിടത്തിന് മുകളില്‍ കയറുന്നത് സമീപത്തെ സ്‌പോട്‌സ് ഹോസ്റ്റല്‍ കെട്ടിടത്തിലെ ഒരു വിദ്യാര്‍ത്ഥി കണ്ടിരുന്നതായി പോലീസ് പറഞ്ഞു.

 

ഹോസ്റ്റലിന്റെ പ്രവേശന കവാടത്തിന് സമീപത്തെ പുല്‍ത്തകിടിയില്‍ വീണ വിദ്യാര്‍ത്ഥിയെ അഗ്നി രക്ഷാസേന എത്തിയാണ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. സാരമായി പരിക്കേറ്റ ആയേഷിനെ പിന്നീട് ആലുവായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 8.30- ഓടെ മരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ് : ഐ. അനിത.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനി (കാപ്കോ)നട്കോ പദ്ധതിയുടെ ഭാഗമായി ജാതിക്ക കൃഷിയിലെ കീട-രോഗ നിയന്ത്രണവും സുസ്ഥിരമായ കാർഷിക ഇൻപുട്ടുകളുടെ ഉപയോഗവും സംബന്ധിച്ച് കർഷകർക്ക് ശാസ്ത്രീയ അറിവ് നൽകുന്നതിനായി ഏകദിന പരിശീലന പരിപാടി...

CHUTTUVATTOM

കോതമംഗലം : കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ എസ്.ബി.സി.സി മോഡ്യൂൾ പരിശീലനത്തിന്റെ ഭാഗമായി പോഷൺ മാ 2026 സ്ത്രീയും ആരോഗ്യവും എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി നടത്തി. നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു പരിപാടി...

CHUTTUVATTOM

കോതമംഗലം: മനുഷ്യവന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആര്‍കെവൈവി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കവളങ്ങാട് പഞ്ചായത്തില്‍ നിര്‍മിക്കുന്ന സൗരോര്‍ജിത ഹാങ്ങിംഗ് ഫെന്‍സിംഗിന്റെ നിര്‍മാണോദ്ഘാടനം ആവോലിച്ചാല്‍ ജംഗ്ഷനില്‍ ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു....

NEWS

  കോതമംഗലം : രാമല്ലൂർ പാറപ്പാട്ട് അന്നമ്മ ദേവസി (70) നിര്യാതയായി. സംസ്കാരം നടത്തി.പരേത കോട്ടയം പുത്തൻപുരക്കൽ കുടുംബാഗമാണ്. ഭർത്താവ് : ദേവസി പത്രോസ്. മക്കൾ : റെയ്നി,റെയ്ൻസ്,അനീഷ്. മരുമക്കൾ: റോയി, മിനി,...

CHUTTUVATTOM

കോതമംഗലം: നിരവധി കേസിൽ ഉൾപ്പെട്ടയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ചിറപ്പടി പുത്തൻപുരയ്ക്കൽ എബിൻ ടോമി (28)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

  കോതമംഗലം : തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് നിർവ്വഹിച്ചു. www.marthomacheriapally.com എന്ന വെബ്സൈറ്റിലൂടെ പള്ളിയുടെ സമഗ്രമായ...

CHUTTUVATTOM

കോതമംഗലം : വോട്ട് കൊള്ളയ്ക്ക് നേതൃത്വം നൽകി ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളെ കാറ്റിൽ പറത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവച്ച് ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ്...

CHUTTUVATTOM

കോട്ടപ്പടി: കോതമംഗലം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര,ഐ.ടി, പ്രവർത്തി പരിചയമേളകൾക്ക് കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളകളിൽ ഉപജില്ലയിലെ 97 സ്കൂളുകളിൽ...

CHUTTUVATTOM

പൈങ്ങോട്ടൂര്‍:തിങ്കളാഴ്ച വൈകുന്നേരം മഴയോടൊപ്പമുണ്ടായ കാറ്റില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ തെക്കേ പുന്നമറ്റം, കുളപ്പുറം മേഖലകളില്‍ കൃഷി നശിച്ചു. വാഴ, കൊക്കോ, കപ്പ എന്നിവയോടൊപ്പം റബര്‍ മരങ്ങളും കാറ്റില്‍ നിലം പതിച്ചു. കാരക്കുന്നേല്‍ ജെയിംസ്, കാരക്കുന്നേല്‍...

CHUTTUVATTOM

  കോതമംഗലം: കൊവേന്തപ്പടി സ്നേഹാലയത്തിന് സമീപം കപ്പിലാംകുടി ആൻ്റണി മാത്യു (50) നിര്യാതനായി. സംസ്കാരം ബുധനാഴ്‌ച 9.30ന് കോതമംഗലം സെന്റ്റ് ജോർജ് കത്തീഡ്രലിൽ.ഭാര്യ : ലാലി എല്ലക്കല്ല് മൈനചാലിൽ കുടുംബാഗം . മക്കൾ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ ഏഴാം വാർഷികം ആഘോഷിച്ചു. കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക മാർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നേതൃത്വത്തിൽ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മാലിന്യ പരിപാലന ക്യാമ്പയിനായ നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിൻറെ പൊതുജന പങ്കാളിത്തതോടെയുളള പ്രവർത്തനങ്ങളുടെ നഗരസഭാ...

error: Content is protected !!