കോതമംഗലം: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച അന്തർ ദേശീയ സമ്മേളനത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ വിഭാഗത്തിൽ മികച്ച ഗവേഷണ പ്രബന്ധ പേപ്പർ അവതരണത്തിനുള്ള പുരസ്കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജിനു ലഭിച്ചു. കോളേജിലെ ഒന്നാം വർഷ എം. കോം വിദ്യാർത്ഥിനികളായ അസിൻ സജി,എൽന റോയ് എന്നിവർ അവതരിപ്പിച്ച “ഡിജിറ്റൽ പേയ്മെന്റുകളുടെ സ്വീകരണത്തെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങളും, ഉപഭോക്താക്കൾ നേരിടുന്ന വെല്ലുവിളികളും”എന്ന പ്രബന്ധത്തിനാണ് മികച്ച പ്രബന്ധ അവതരണത്തിനുള്ള പുരസ്കാരം ലഭിച്ചത് .
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള 100-ലധികം ഗവേഷകരും, വിദ്യാർത്ഥികളും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ച സമ്മേളനത്തിലാണ് എം. എ. കോളേജ് വിദ്യാർത്ഥിനികളുടെ ഈ നേട്ടം.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, വകുപ്പ് മേധാവി ഡോ. ഡയാന ആൻ ഐസക്, അധ്യാപകർ എന്നിവർ എന്നിവർ നേട്ടം കൈവരിച്ച വിദ്യാർത്ഥിനികളെ അഭിനന്ദിച്ചു.



















































