കോതമംഗലം: അന്താരാഷ്ട്ര കായികവേദികളിൽ ഇന്ത്യയുടെ യശസ്സുയർത്തിയ കോതമംഗലം മാർ അത്തനേഷ്യസ് (എം.എ) കോളേജിന്റെ പൂർവ്വ വിദ്യാർത്ഥിയും ദേശീയ അത്‌ലറ്റുമായ മുഹമ്മദ് അജ്മലിന് രാജ്യം നൽകുന്ന പരമോന്നത കായിക ബഹുമതിയായ അർജുന അവാർഡ്.
ഏഷ്യൻ ഗെയിംസ് അടക്കമുള്ള അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ 4×400 മീറ്റർ റിലേയിലും വ്യക്തിഗത ഇനങ്ങളിലും ഇന്ത്യക്കായി മെഡലുകൾ വാരിക്കൂട്ടിയ അജ്മലിന്റെ മികവിനുള്ള അർഹിച്ച അംഗീകാരമാണിത്. എൽദോസ് പോളിന് ശേഷം അർജുന അവാർഡ് കരസ്ഥമാക്കുന്ന കോളേജിന്റെ രണ്ടാമത്തെ താരമാണ് മുഹമ്മദ് അജ്മൽ.
കോളേജിനും നാടിനും അഭിമാനമായി മാറിയ മുഹമ്മദ് അജ്മലിനെ മാനേജ്‌മെന്റും അധ്യാപകരും വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥി സംഘടനയും ചേർന്ന് അഭിനന്ദിച്ചു.



















































