തിരുവനന്തപുരം: തിരുവനന്തപുരം രാഹുല്‍ ഗാന്ധി ഫോറം നല്‍കുന്ന മികച്ച പത്രപ്രവര്‍ത്തകനുള്ള രാഹുല്‍ ഗാന്ധി സദ്ഭാവന മാധ്യമ അവാര്‍ഡ് മെട്രോ വാര്‍ത്ത ദിനപത്രം ലേഖകനും, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിള്‍ സി അലക്‌സിന്. സെപ്റ്റംബര്‍ 21ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടക്കുന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ മന്ത്രിമാരായ അഡ്വ. ബിന്ദു കൃഷ്ണ, അഡ്വ. എം ലിജു എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിക്കുമെന്ന് രാഹുല്‍ ഗാന്ധി ഫോറം സംസ്ഥാന പ്രസിഡന്റ് മണക്കാട് സീനത്ത് ഹസ്സന്‍, ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ ചന്ദ്രശേഖരന്‍,ട്രഷറര്‍ ഹസ്സന്‍ പോത്തന്‍കോട്, വര്‍ക്കിങ് പ്രസിഡന്റ് അഡ്വ.ബാലസുബ്രമണ്യം എന്നിവര്‍ അറിയിച്ചു.


















































