കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് ( ഓട്ടോണമസ് ) കോളേജിൽ സത്വ ഫെസ്റ്റ് 2026 സംഘടിപ്പിച്ചു.ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ടൈറ്റിൽ ജേതാവും അതിവേഗചിത്രരചനയിലെ ലോക റെക്കോർഡ് ഉടമയും, ആറുകോടിയിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ നേടിയ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഡ്വ. ഡോ. ജിതേഷ്ജി, സത്വ 2026 വരവേഗവിസ്മയത്തിലൂടെയും സചിത്രപ്രഭാഷണത്തിലൂടെയും ഉദ്ഘാടനം ചെയ്തു.
മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. എബി പി.വർഗീസ്,ഐക്യുഎസി കോർഡിനേറ്റർ ഡോ. മിന്നു ജെയിംസ് എസ്ക്യുഎസി കോർഡിനേറ്റേഴ്സ് ആൽഫി ജീവൻ, എസ്. അർച്ചന എന്നിവർ പ്രസംഗിച്ചു.
ഫെസ്റ്റിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കോളേജിലെ ഡിപ്പാർട്ടുമെൻ്റുകൾ വിവിധ ഭക്ഷണ സ്റ്റോളുകൾ ഒരുക്കി. വിനോദമത്സരവേദികളും കരകൗശല വസ്തുക്കളുടെ പ്രദർശനവും വില്പനയും ഉണ്ടായിരുന്നു. സത്വയിലെ വിവിധ മത്സരങ്ങൾക്ക് 1.75 ലക്ഷം രൂപയാണ് സമ്മാനമായി നൽകിയത്.21 സ്കൂളുകളിൽനിന്നായി 350 വിദ്യാർത്ഥികൾ സത്വ 2026ൽ പങ്കെടുത്തു. മികച്ച പ്രകടനം നടത്തിയ സ്കൂളിന് ഉള്ള അത്തനേഷ്യസ് എവർ റോളിംഗ് ട്രോഫി 110 പോയിൻ്റു നേടിയ അങ്കമാലി സെൻ്റ് പാട്രിക്സ് അക്കാഡമി സ്കൂളിന് ലഭിച്ചു.



















































