കോതമംഗലം: എം.എ. എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥി അരുണാചൽ പ്രദേശ് സ്വദേശിയുമായ മിച്ചി മർപ്പുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവരെ നേരിൽ കണ്ട് ഷിബു തെക്കുംപുറം എംഎൽഎ ആവശ്യപ്പെട്ടു. വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ആവശ്യകത മുഖ്യമന്ത്രി വി.ഡി സതീശനെയും, മന്ത്രി റോജി എം. ജോണിനെയും എംഎൽഎ നേരിൽ ബോധിപ്പിച്ചു. വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങളും സാഹചര്യങ്ങളും ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും അതിന് സമഗ്ര അന്വേഷണം നടത്തി കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
വിദ്യാർത്ഥിയുടെ കുടുംബത്തിന്റെയും സഹപാടികളുടെയും മാനേജ്മെൻ്റിൻ്റെയും
ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം മൃതദേഹം ജന്മനാട്ടിലെത്തിക്കുന്നതിനുള്ള നടപടികളും സംസ്ഥാന സർക്കാർ സ്വീകരിച്ചു. വിദ്യാർത്ഥിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും ഉറപ്പാക്കുന്നതിന് സർക്കാർ ഇടപെടണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.



















































