കോതമംഗലം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന വിദ്യാ എംഎൽഎ എജുക്കേഷൻ എക്സലൻസ് അവാർഡ്2025-26 ജൂൺ 26 വൈകിട്ട് 3ന് കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ നടക്കും.
വിദ്യാർത്ഥികളുടെ അക്കാദമിക് മികവിനെ പ്രോത്സാഹിപ്പിക്കുകയും അവരുടെ നേട്ടങ്ങളെ സമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അവാർഡ് സംഘടിപ്പിച്ചിരിക്കുന്നത്.
കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി, പ്രശസ്ത സിനിമാതാരം മഞ്ജു വാര്യർ, എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. മുനിസിപ്പൽ ചെയർ പേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, പഞ്ചായത്ത് പ്രസിഡന്റ്‌മാർ, ജില്ല, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികൾ, വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.
























































