കോതമംഗലം : നെല്ലിമറ്റം സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ 112-ാമത് തിരുനാള്‍ 20,21,22 തിയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. ഡോ. തോമസ് ജെ. പറയിടം, അസിസ്റ്റൻ്റ് വികാരി മാത്യു എടാട്ട് എന്നിവര്‍ അറിയിച്ചു. തിരുനാളിന് ഒരുക്കമായുള്ള നൊവേനയും ധ്യാനവും ആരംഭിച്ചു.
വ്യാഴാഴ്ച രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം നാലിന് കുമ്പസാരം, അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന – ഫാ. ജോസഫ് മക്കോളില്‍, ധ്യാനം – ഫാ. ജയിന് കോക്കാപ്പിള്ളില്‍ (ഓകാം). വെള്ളിയാഴ്ച മരിച്ചവരുടെ ഓര്മ-രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 3.30ന് കുമ്പസാരം, 4.15ന് കൊടിയേറ്റ്, 4.30ന് റാസ കുര്‍ബാന- ഫാ. ജെയിംസ് പറയ്ക്കനാല്‍, ആറിന് സെമിത്തേരി സന്ദര്‍ശനം, വെഞ്ചരിപ്പ്. 21ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30ന് ലദീഞ്ഞ്, ആഘോഷമായ തിരുനാള്‍ കുര്‍ബാന-ഫാ.ഡോ. ജോസ് കുളത്തൂര്‍, തിരുനാള്‍ സന്ദേശം – ഫാ. ജെയിംസ് മുണ്ടോളിക്കല്‍, 6.15ന് പ്രദക്ഷിണം, സമാപനാശീര്‍വാദം. 22ന് രാവിലെ 5.45നും 7.15നും വിശുദ്ധ കുര്‍ബാന, വൈകുന്നേരം നാലിന് ലദീഞ്ഞ്, ആഘോഷമായ തിരുനാള്‍ കുര്‍ബാന – ഫാ. കുര്യന് പുത്തന്‍പുര സിഎംഐ, തിരുനാള്‍ സന്ദേശം – ഫാ.ഡോ. അജേഷ് മാറാപ്പിള്ളില്‍, ആറിന് പ്രദക്ഷിണം, സമാപനാശീര്‍വാദം, 7.15ന് കാഞ്ഞിരപ്പിള്ളി അമല കമ്മ്യൂണിക്കേഷന്‍ അവതരിപ്പിക്കുന്ന നാടകം തച്ചന്.























































