ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്ക് ഓഹരികള്‍ കനേഡിയന്‍ കമ്പനിയായ ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്ങിന് വില്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രമുഖ ബാങ്ക് യൂണിയനുകള്‍. ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്, ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നീ സംഘടനകളാണ് സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചു. ഡിസംബര്‍ മൂന്നിനാണ് പണിമുടക്ക്. ഈ മാസം ആദ്യം ഐഡിബിഐ ജീവനക്കാര്‍ നടത്തിയ ദ്വിദിന പണിമുടക്കിന് പിന്നാലെയാണ് ബാങ്ക് ജീവനക്കാര്‍ ഒരുമിച്ചുള്ള സമരപ്രഖ്യാപനം. യുണൈറ്റഡ് ഫോറം ഓഫ് ഐഡിബിഐ ഓഫീസേഴ്സ് ആന്‍ഡ് എംപ്ലോയീസ് ഡിസംബര്‍ മൂന്നിന് പ്രഖ്യാപിച്ച പണിമുടക്കില്‍ ഐക്യപ്പെട്ടാണ് സംയുക്ത പ്രതിഷേധം.























































