Connect with us

Hi, what are you looking for?

NEWS

തങ്കളംകാക്കനാട് നാലുവരി പാത; നിയമസഭയില്‍ വിഷയം ഉന്നയിച്ച് ഷിബു തെക്കുംപുറം; ഡി.പി.ആര്‍ പോലും തയ്യാറാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തിന്റെ സ്വപ്നപദ്ധതിയായ തങ്കളം കാക്കനാട് നാലുവരി പാതയുടെ നിര്‍മ്മാണത്തിലെ കാലതാമസം നിയമസഭയില്‍ ഉന്നയിച്ച് ഷിബു തെക്കുംപുറം എം.എല്‍.എ. പഴയ അലൈന്‍മെന്റ് നിലനിര്‍ത്തി ഭൂമിയേറ്റെടുപ്പ് വേഗത്തിലാക്കി പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. 2016-ല്‍ കിഫ്ബി വഴി 30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി പത്ത് വര്‍ഷം പിന്നിട്ടിട്ടും ഡി.പി.ആര്‍ പോലും തയ്യാറായിട്ടില്ലെന്നും, ഇതിനിടെ അലൈന്‍മെന്റും ഡിസൈനും മാറ്റുന്നതിന്റെ പേരില്‍ പദ്ധതി നീണ്ടുപോയതായും എം.എല്‍.എ ചൂണ്ടിക്കാട്ടി.

പദ്ധതി വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയ സാഹചര്യമാണ് മുഖ്യമന്ത്രി മറുപടിയായി സഭയെ അറിയിച്ചത്. കിഫ്ബി പദ്ധതികള്‍ അനിശ്ചിതമായി വൈകുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാതക്ക് ഡിപിആര്‍ പോലും എടുത്തിട്ടില്ലെന്നത് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 2016ല്‍ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ എസ്റ്റിമേറ്റ് പിന്നീട് 255 കോടി രൂപയായി ഉയര്‍ന്നതിനെ തുടര്‍ന്ന് പുനഃപരിശോധന ആവശ്യമായി വന്നു. ഇതിനിടെ അലൈന്‍മെന്റ് മാറ്റുന്നതിനുള്ള നിര്‍ദേശവും പുതിയ ഡിസൈന്‍ തയ്യാറാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചെങ്കിലും അത് പ്രായോഗികമല്ലെന്ന് കിഫ്ബി വിലയിരുത്തിയതോടെ വീണ്ടും മാറ്റങ്ങള്‍ പരിഗണിക്കേണ്ട സാഹചര്യമുണ്ടായതായി മുഖ്യമന്ത്രി വ്യക്തമാക്കി. പത്ത് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാകാത്തത് ഗൗരവത്തോടെ പരിശോധിക്കുമെന്നും, കാലതാമസത്തിനുള്ള കാരണങ്ങള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: എസ്.സി.–എസ്.ടി. വകുപ്പിന്റെ കീഴിൽ കിഫ്ബി സാമ്പത്തിക അനുമതി ലഭിച്ച നേര്യമംഗലത്തെ പോസ്റ്റ്മെട്രിക് ട്രൈബൽ ബോയ്സ് ഹോസ്റ്റലിന്റെയും കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയായ പിണവൂർകുടിയിലെ പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലിന്റെയും നിർമാണ നടപടികൾ വേഗത്തിലാക്കാൻ...

NEWS

  കോതമംഗലം : കോതമംഗലം കന്നി 20 പെരുന്നാൾ നേർച്ച സദ്യക്കുള്ള ഉൽപ്പന്ന ശേഖരണം കലവറ നിറയ്ക്കൽ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മാത്യൂസ് മോർ അന്തിമോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം...

CHUTTUVATTOM

കോതമംഗലം: വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപാസ് തുറന്നു. ഡീൻ കുര്യാക്കോസ് എംപി, ഷിബു തെക്കുംപുറം എംഎൽഎ എന്നിവർ ചേർന്നാണ് ബൈപാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് നഗരത്തിലുണ്ടാകുന്ന ഗതാഗതത്തിരക്ക്...

CHUTTUVATTOM

കോതമംഗലം: ഗാന്ധിജയന്തിയോടനുബന്ധിച്ച് സർക്കാർ നിർദേശപ്രകാരം ആചരിക്കുന്ന ശുചീകരണ വാരത്തിന്റെ ഭാഗമായി കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ സേവന ശുചീകരണം പരിപാടിക്ക് തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. കെഎസ്ആർടിസി യൂണിറ്റ്...

CHUTTUVATTOM

കോതമംഗലം: തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് റവന്യൂ വകുപ്പിന്റെ എല്ലാ സർക്കാർ ഡിപ്പാർട്ട്മെന്റുകളെയും ഒരുമിപ്പിച്ചു ചെറിയ പള്ളിയുടെ കെട്ടിടത്തിൽ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത 20 പ്രദേശങ്ങളെ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകളായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിലെ മാമലക്കണ്ടത്തിന്റെ സാധ്യതകൾ പരിശോധിക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക നേതൃത്വത്തിൽ ടൂറിസം...

CHUTTUVATTOM

കോതമംഗലം:തങ്കളം- കാക്കനാട് നാലുവരിപ്പാത നടപ്പാക്കാൻ നടപടി ആരംഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കേരളാ കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ആദ്യ അലൈമെൻ്റ് തന്നെ നടപ്പാക്കാൻ...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് ആന്റ് പോളിടെക്‌നിക് കോളേജിന്റെ 17-ാം വാര്‍ഷികം നടത്തി.കോതമംഗലം മേഖല മെത്രാപോലീത്ത ഏലിയാസ് മാര്‍ യൂലിയോസ് ഉദ്ഘാടനം ചെയ്തു. മാര്‍ തോമ ചെറിയപള്ളി വികാരി ഫാ. സാജു ജോര്‍ജ് അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മേഖലയിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാനും വനാതിർത്തിയിലെ സുരക്ഷ ശക്തമാക്കാനും വിവിധ പദ്ധതികൾക്ക് വേഗം കൂട്ടാനും തീരുമാനമായി. വനവുമായി ബന്ധപ്പെട്ട വികസനപ്രവർത്തനങ്ങളും വന്യജീവി പ്രതിരോധ സംവിധാനങ്ങളും ചർച്ച ചെയ്യുന്നതിനായി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം വൈ. എം.സി.എ. ഓഡിറ്റോറിയത്തിൽ നടത്തിയ മൂവാറ്റുപുഴ സബ് റീജിയണൽ ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനo നിർവ്വഹിച്ചു. മൂവാറ്റുപുഴ സബ് റീജിയണൽ ചെയർമാൻ കെ.വി. രാജു അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: അടിവാട് ടൗണിനോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയായി തുടങ്ങാന്‍പോകുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അടിവാട് നിന്നുമാരംഭിച്ച മാര്‍ച്ച് പുലിക്കുന്നേപ്പടിയില്‍ സമാപിച്ചു. തുടര്‍ന്ന്...

CHUTTUVATTOM

കോതമംഗലം: കീരമ്പാറ പഞ്ചായത്ത് 611 മലയില്‍ കൊണ്ടിമറ്റത്ത് സ്വകാര്യ വ്യക്തി പാറമട തുടങ്ങുന്നതിനെതിരെ ഞായറാഴ്ച പഞ്ചായത്തിലെ 4,5,6,7 സ്‌പെഷ്യല്‍ ഗ്രാമസഭ യോഗങ്ങള്‍ ചേരും.  രണ്ടിന് വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നടത്തുന്ന 7-ാം...

error: Content is protected !!