Connect with us

Hi, what are you looking for?

NEWS

വിദ്യാർത്ഥികൾ ഡിസിഎല്ലിൻ്റെ പഞ്ചശീലങ്ങളിൽ വളരണം: ഷിബു തെക്കുംപുറം എംഎൽഎ

കോതമംഗലം : വിദ്യാർത്ഥികൾ ഡിസിഎൽൻ്റെ പഞ്ചശീലങ്ങളിൽ വളരണമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. ദീപക ബാലസഖ്യം കോതമംഗലം മേഖല പ്രവർത്തനവർഷം സെൻ്റ് അഗസ്റ്റ്യൻസ് ഹയർസെക്കൻ്റി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. ഈശ്വരഭക്തി, സാഹോദര്യം ക്യത്യനിഷ്‌ഠ, അച്ചടക്കം, സേവന തൽപരത എന്നീ ദീപക ബാലസഖ്യത്തിൻ്റെ പഞ്ചശീലങ്ങളിൽ വളരുന്നകുട്ടികൾ സമൂഹത്തിൻ്റെ മുതൽക്കൂട്ടാണെന്നും എംഎൽഎ പറഞ്ഞു.

എല്ലാ ദിവസവും കുട്ടികൾ പത്രം വായിക്കണം അതോടൊപ്പം മാസത്തിൽ ഒരു പുസ്തകമെങ്കിലും വായിക്കുന്ന ശീലം ഉണ്ടാക്കണം. പത്ര മുത്തശി ദീപകയും ദീപക ബാലസഖ്യവും നടത്തുന്ന സാമൂഹ്യ തിൻമകൾക്കെതിരെയുള്ള പോരാട്ടത്തിലും പങ്കാളികളായി എല്ലാവരും ലക്ഷ്യബോധ മുള്ളവരായി വളർന്ന് നല്ല സമൂഹത്തിൻ്റെ ഭാഗമാകണമെന്നും എംഎൽഎ പറഞ്ഞു.

ഡിസിൽ കോതമംഗലം മേഖല പ്രസിഡൻ്റും ഡിഎഫ്സി രൂപത രൂപത ഡയറക്ടർ ഫാ. ഡോ. ആൻ്റണി പുത്തൻകുളം,ഡിസിൽ സ്റ്റേറ്റ് പി. ആർ.ഒ ഫാ പോൾ മണവാളൻ, മുൻസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, സ്‌കൂൾ മാനേജരും സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സിസ്റ്റർ മെറീന, സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ് സിസ്റ്റർ റിനി മരിയ, ഡിസിഎൽ എറണാകുളം പ്രവശ്യ സെക്രട്ടറി ജെയ്നി സാംരാജ്, കോതമംഗല മേഖല ഓർഗനൈസർ വിൻസെൻ്റ് ജോസഫ്, പിറ്റിഎ വൈസ് പ്രസിഡൻ്റ് സോണി പാമ്പക്കൽ, പി. ജെ തോമസ്, പി.എ ദേവസി എന്നിവർ പ്രസംഗിച്ചു.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: കര്‍ഷകദിനത്തില്‍ കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന് കോതമംഗലം മണ്ഡലം. വിവിധ പഞ്ചായത്തുകളിലും കോതമംഗലം നഗരസഭയിലും നടന്ന കര്‍ഷകദിനാഘോഷങ്ങള്‍ ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരെ ആദരിച്ചും കര്‍ഷകരുമായി സംവദിച്ചുമായിരുന്നു വിവിധ കേന്ദ്രങ്ങളിലെ...

CHUTTUVATTOM

കോതമംഗലം: ഓണവിപണിയിൽ ആശ്വാസവിലയുമായി എൻ്റെ നാട് ഹൈപ്പർ മാർക്കറ്റിന്റെ ഓണച്ചന്തയ്ക്ക് തുടക്കമായി. മലയിൻകീഴ് ബൈപാസിലെ എൻ്റെ നാട് ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയ ഓണച്ചന്തയുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. എന്റെ നാട്...

CHUTTUVATTOM

കോതമംഗലം : ഓൾ കേരള കേംബ്രിഡ്ജ് സ്കൂൾസ് ബാഡ്മിൻ്റൻ ചാംപ്യൻഷിപ്പിൽ കൊച്ചി ജെംസ് മോഡേൺ അക്കാദമി 23 പോയിൻ്റ് നേടി പെൺകുട്ടികളുടെ വിഭാഗത്തിലും, തിരുവനന്തപുരം ലീ കോൾ ചെമ്പക ഇൻ്റർനാഷണൽ സ്‌കൂൾ 23...

CHUTTUVATTOM

കോതമംഗലം: പത്ത് വർഷമായി മുടങ്ങിക്കിടന്ന ഗ്രാമീണ റോഡുകളുടെ നവീകരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 6.25 കോടി രൂപ ചെലവിൽ ഊന്നുകൽ–തേൻകോട് റോഡ്, ചാത്തമറ്റം–ഊരംകുഴി റോഡ്, കുത്തുകുഴി–കുടമുണ്ട–കോഴിപ്പിള്ളി കുടമുണ്ട, പിടവൂർ–ഇഞ്ചൂർ പള്ളിപ്പടി ഭാഗങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക്...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ വന്യജീവി സംഘർഷം പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് തീരുമാനമായി.വനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, പ്രകൃതിക്ഷോഭം എന്നിവ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്തിൽ ചേർന്ന ജനപ്രതിധികളുടെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ്...

CHUTTUVATTOM

കോതമംഗലം: വനാതിര്‍ത്തിയോട് ചേര്‍ന്ന് വര്‍ഷങ്ങളായി താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ. റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്കായി കോതമംഗലം നിയോജക മണ്ഡലത്തില്‍ നിന്ന് 600ഓളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്....

CHUTTUVATTOM

കോതമംഗലം: ഇഞ്ചൂര്‍ കൊട്ടിളത്ത് മലയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് വാരപ്പെട്ടി മണ്ഡലം നേതൃയോഗം ഷിബു തെക്കുംപുറം എംഎല്‍എയോട് ആവശ്യപ്പെട്ടു. വാരപ്പെട്ടി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏഴ് ഏക്കര്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനം. ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിലാണ് തീരുമാനം.തങ്കളം–കോഴിപ്പിള്ളി ന്യു ബൈപ്പാസ്...

CHUTTUVATTOM

കോതമംഗലം: മഴയും പ്രകൃതിയും സാഹസികതയും ഒരുമിച്ചുചേർന്ന കോതമംഗം മൺസൂൺ മാജിക് ഫെസ്റ്റിന് സമാപനം. സമാപന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷതവഹിച്ചു. ഡീൻ കുര്യാക്കോസ് എംപി...

CHUTTUVATTOM

കോതമംഗലം: ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒഇസി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനായി പരിശ്രമിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. ശ്രീരാമ വിലാസം ചവളർ സൊസൈറ്റി കോതമംഗലം യൂണിയൻ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈക്ക് റൈഡ് ആവേശമായി. ഹാങ്ങ്‌ ഔട്ട്‌ റൈഡേഴ്സ് ക്ലബ് അംഗങ്ങൾ ഉൾപ്പെടെ നൂറോളം റൈഡർമാർ പങ്കെടുത്തു. കസ്റ്റംസ്ഡെപ്യൂട്ടി കമ്മീഷണർ...

CHUTTUVATTOM

കോതമംഗലം: മഴയെ ആഘോഷമാക്കി കോതമംഗലത്ത് സംഘടിപ്പിച്ച മൺസൂൺ മാജിക് ഫെസ്റ്റിന് ഞായറാഴ്ച  സമാപനം. മഴയുടെ താളവും പ്രകൃതിയുടെ സൗന്ദര്യവും സാഹസികതയും ഒത്തുചേർന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്നലെ നടന്ന മഴനൃത്ത മത്സരം ശ്രദ്ധേയമായി. മഴയുടെ...

error: Content is protected !!