Connect with us

Hi, what are you looking for?

ACCIDENT

കർഷക രോഷം അണപൊട്ടുന്നു; പിഞ്ച് വാഴക്കുലകൾ വെട്ടിമാറ്റി പ്രതിഷേധം.

കോതമംഗലം – കാട്ടാനക്കൂട്ടം തുടർച്ചയായി കൃഷിയിടത്തിലിറങ്ങി വൻ നാശനഷ്ടം ഉണ്ടാക്കുന്നതിൽ മനംനൊന്ത് കുട്ടമ്പുഴ പഞ്ചായത്തിലെ ഒരു കർഷകൻ തൻ്റെ തോട്ടത്തിലെ കുലച്ചു തുടങ്ങിയ വാഴകൾ വെട്ടിമാറ്റി. പൂയംകുട്ടി, തണ്ട് സ്വദേശി ചെമ്പിൽ സജി എന്ന കർഷകനാണ് തൻ്റെ നൂറുകണക്കിന് കുലച്ച വാഴകൾ വെട്ടിക്കളയുന്നത്. മൂന്നേക്കർ സ്ഥലത്ത് വാഴ കൂടാതെ കശുമാവ്, കപ്പ എന്നിവയായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നത്.

കഴിഞ്ഞ ദിവസം രാത്രിയും കാട്ടാനക്കൂട്ടം സജിയുടെ കൃഷിയിടത്തിൽ എത്തിയിരുന്നു. വനാതിർത്തികളിൽ പൈനാപ്പിൾ, വാഴ, തെങ്ങ് എന്നിവ കൃഷി ചെയ്താൽ ആനകളെ കൂടുതലായി ആകർഷിക്കാൻ കാരണമാകും. വാഴ വെട്ടുന്നതിലൂടെ പ്രതിരോധവും, പ്രതിഷേധവുമാണ് സജി എന്ന കർഷകൻ പ്രകടമാക്കുന്നത്.

 

You May Also Like

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...