Connect with us

Hi, what are you looking for?

CHUTTUVATTOM

ജനങ്ങളുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണം: സിപിഐഎം

കോതമംഗലം:കാട്ടാനശല്യത്തിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയില്‍ കാട്ടാന കിണറ്റില്‍ വീണ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു എസ് സതീഷ്. പ്രദേശത്ത് നിരന്തരം കാട്ടാനശല്യമുണ്ടാകുന്നത് ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നു. ആളുകള്‍ കൊല്ലപ്പെടുന്ന സ്ഥിതിയുണ്ട്. കുട്ടമ്പുഴ കൂവപ്പാറയില്‍ ഒന്പത് കോല്‍ ആഴമുള്ള കിണറ്റിലാണ് ആന വീണത്.

തുമ്പിക്കൈയിലും മസ്തിഷ്‌കത്തിലും ഗുരുതര പരിക്കേറ്റ ആനയെ മയക്കുവെടിവച്ച് ചികിത്സിക്കേണ്ടതുണ്ട്. എന്നാല്‍, കാട്ടിലേക്ക് തിരികെവിട്ട് നിരീക്ഷിച്ച് ചികിത്സ നല്‍കാനാണ് തീരുമാനം. കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ ആന വീണ്ടും ജനവാസമേഖലയിലിറങ്ങാന്‍ സാധ്യതയുണ്ട്.കിണറിന്റെ ഉടമസ്ഥന് നഷ്ടപരിഹാരം ഉടന്‍ നല്‍കണം. ഒരാഴ്ചക്കുള്ളില്‍ സൗരവേലി ഇടുമെന്ന് എംഎല്‍എ ഉറപ്പുനല്‍കിയിട്ടുണ്ട്.

അത് കൃത്യമായി നടപ്പാക്കണം. മുന്‍പ് ആനയുടെ ആക്രമണത്തില്‍ മരിച്ച പൊങ്ങിന്‍ചുവട് ഉന്നതിയിലെ ആദിവാസി കുടുംബത്തിന് നല്‍കാനുള്ള മുഴുവന്‍ തുകയും ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. 14 ലക്ഷം രൂപ നല്‍കേണ്ടിടത്ത് അഞ്ചുലക്ഷം മാത്രമാണ് നല്‍കിയത്.പല തടസ്സങ്ങളും പറഞ്ഞ് സര്‍ക്കാര്‍ പാവപ്പെട്ട ആദിവാസി കുടുംബങ്ങളെയും ജനങ്ങളെയും വഞ്ചിക്കുകയാണ്. വന്യമൃഗങ്ങള്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് തുടര്‍ന്നിട്ടും സര്‍ക്കാര്‍ പരിഹാരനടപടികളെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും എസ് സതീഷ് പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മാമലക്കണ്ടം കൊയ്‌നിപ്പാറയില്‍ ആളില്ലാതിരുന്ന വീട് കാട്ടാന തകര്‍ത്തു. ഈരന്തറയില്‍ സുകുമാരന്റെ വീടാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. ആനപ്പേടിയും പ്രായാധിക്യവുംമൂലം സുകുമാരനും ഭാര്യയും മാമലക്കണ്ടത്താണ് താമസിക്കുന്നത്. ബുധനാഴ്ച...

CHUTTUVATTOM

കോതമംഗലം :ചെമ്പൻ കുഴിയിൽ ജനവാസ മേഖലയിൽ കാട്ടാന നാശം വിതച്ച പ്രദേശങ്ങൾ മുൻ എംഎൽഎ ആന്റണി ജോൺ സന്ദർശിച്ചു. ചെമ്പൻ കുഴി പള്ളിക്ക് സമീപം കുപ്പശ്ശേരി അനിൽകുമാറിന്റെ പുരയിടത്തിൽ എത്തിയ കാട്ടാനയാണ് വ്യാപകമായി...

NEWS

കോതമംഗലം: നേര്യമംഗലത്തിന് സമീപം ചെമ്പന്‍കുഴിയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് ചെമ്പന്‍കുഴി പള്ളിക്ക് സമീപം കുപ്പശേരി അനില്‍കുമാറിന്റെ പുരയിടത്തില്‍ കാട്ടാന എത്തിയത്. വ്യാപക കൃഷി നാശമാണ് വരുത്തിയത്....

CHUTTUVATTOM

കോതമംഗലം: രാജപാതയിലെ ജനകീയ സമരം സര്‍ക്കാര്‍ വാക്കുപാലിച്ചില്ല, കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി കുട്ടമ്പുഴ പോലീസ്. ആലുവ – മൂന്നാര്‍ രാജപാത തുറന്നുലഭിക്കണമെന്നാവശ്യപ്പെട്ട് 2025 മാര്‍ച്ച് 16ന് നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത കോതമംഗലം മുന്‍...

CHUTTUVATTOM

കോതമംഗലം:കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിനും വാളറക്കുമിടയിൽ രാത്രി കാട്ടാന കൂട്ടം ഇറങ്ങി. മൂന്നാറിലേക്ക് ഉള്ള സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഭീതിയിലാക്കി. ദേശീയ പാതയിൽ നേര്യമംഗത്തിനും വാളറ ക്കുമിടയിലുള്ള വനമേഖലയിൽ വരുന്ന...

CHUTTUVATTOM

കോതമംഗലം: ഇടമലക്കുടി, മാങ്കുളം, കുട്ടമ്പുഴ കുറത്തികുടി അടക്കമുള്ള ട്രൈബല്‍ മേഖലകളിലെ രൂക്ഷമായ ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകേണ്ട വെസ്റ്റേണ്‍ ഔട്ട്ലെറ്റ് കോതമംഗലം – മൂന്നാര്‍ ഹൈറേഞ്ച് റോഡ് (പഴയ ആലുവ – മൂന്നാര്‍...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയില്‍ കാട്ടാനക്കൂട്ടമെത്തി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയെത്തിയ കാട്ടാനക്കൂട്ടം വാവേലി സ്വദേശി എസി പൗലോസിന്റെ പുരയിടത്തിലെ കൃഷിയാണ് വ്യാപകമായി നാശിപ്പിച്ചത്. വീടിനു സമീപം വരെയെത്തിയ ആനകള്‍ തെങ്ങ്, വാഴ, ഇഞ്ചി,...

CHUTTUVATTOM

കോതമംഗലം: ഊന്നുകല്‍ – നേര്യമംഗലം റോഡില്‍ പെരിയാര്‍ നീന്തി കടന്ന് ഇക്കരെ എത്തുന്ന കാട്ടാന കൂട്ടങ്ങളെ തുരത്താന്‍ വനപാലക സംഘം എത്തി. തട്ടേക്കാട് പക്ഷി സങ്കേതം വനമേഖലയില്‍ നിന്നും നേര്യമംഗലം വനമേഖലയില്‍ നിന്നും...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയിലും എത്തി കപ്പക്കൊമ്പൻ നാശം വരുത്തി. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയില്‍ മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള കപ്പ കൃഷിയാണ് കപ്പ കൊമ്പന്‍ തി്ന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചത്. പാറക്കല്‍ സെയ്തുമുഹമ്മദിന്‍റേയും താഴത്തേക്കുടി ശങ്കരന്‍റേയും കപ്പ...

CHUTTUVATTOM

മൂവാറ്റുപുഴ: എട്ടുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന യുവതിയ്ക്കെതിരായ പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഉരുളൻതണ്ണി സ്വദേശിനിയായ...

ACCIDENT

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി യുവാവ് മരിച്ചു. കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നീരാട്ടിന് എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്....

error: Content is protected !!