Connect with us

Hi, what are you looking for?

ACCIDENT

ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി യുവാവ് മരിച്ചു

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി യുവാവ് മരിച്ചു. കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി 11.40നാണ് അപകടം. ചെക്കുപോസ്റ്റ് ക്രോസ് ബാറില്‍ തല ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ് രക്തംവാര്‍ന്ന മോൻസിയെ ആംബുലന്‍സില്‍ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .  കുട്ടമ്പുഴ പൂയംകുട്ടിയിൽ വാഹനാപകടത്തില്‍ മരിച്ച സുഹൃത്തിൻ്റെ വീട്ടിൽപോയി അന്തിമോപചാരം അര്‍പ്പിച്ച് മടങ്ങുന്നതിനിടയിലാണ് അപകടം. സംസ്‌കാരം നടത്തി. ചേലച്ചുവടില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. പരേതരായ ജോര്‍ജ് -ലീലാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഗ്രേസി, ബിന്‍സി.

You May Also Like

ACCIDENT

കോതമംഗലം: കോട്ടപ്പടിയില്‍ ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സ കഴിഞ്ഞ് വിശ്രമലായിരുന്ന പിഞ്ചുകുഞ്ഞിന് അണുബാധയെ തുടര്‍ന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേല്‍ഭാഗത്തുവീട്ടില്‍ ലിജു- എല്‍ബി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ബില്‍ഗ മറിയം ലിജു (2)...

ACCIDENT

കൊതമംഗലം: ഇളമ്പ്ര ഭാഗത്ത് പെരിയാര്‍ വാലി കനാലിലേക്ക് കാര്‍ മറിഞ്ഞു. ഡ്രൈവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇളമ്പ്ര കവലയില്‍നിന്ന് കണ്ണംകുളം-മറ്റത്തിപീടിക കനാല്‍ ബണ്ട് റോഡില്‍ ഞായറാഴ്ച ഉച്ചക്ക് 2.30നാണ് അപകടം. വെണ്ടുവഴി സ്വദേശി വിഷ്ണു...

CHUTTUVATTOM

കോതമംഗലം:പാലമറ്റം ചീക്കോട് റോഡിൽ അലഞ്ഞുതിരിഞ്ഞ കന്നുകാലിയെ രക്ഷിക്കാൻ വെട്ടിച്ച വൈദികൻ്റെ കാർ താഴ്ചയിലേക്ക് മറിഞ്ഞു. പരിക്കുകളോടെ വൈദികൻ രക്ഷപ്പെട്ടു.അടിമാലി പത്താം മൈൽ സ്വദേശി ഫാ. റോയി പോൾ മാനിക്കാട്ടിൻ്റെ മാരുതി വാഗണർ കാറാണ്...

CHUTTUVATTOM

കോതമംഗലം: പാത്തിക്കല്‍ പാലത്തിന് സമീപം തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താണ കാര്‍ ഫയര്‍ഫോഴ്‌സ് സംഘം രാത്രിയും പകലും നീണ്ട തെരച്ചിലിനൊടുവില്‍ പുറത്തെടുത്തു. ഒഴുക്കില്‍പ്പെട്ട കാര്‍ പാറയില്‍ തങ്ങി നിന്നപ്പോള്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്ത് കടക്കാനായതിനാല്‍...

ACCIDENT

കോതമംഗലം: ചേലാടിന് സമീപം കരിങ്ങഴയില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. പുന്നേക്കാട് കൈതവേലില്‍ ജോണിന്റെ മകന്‍ ജിതിന്‍ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയി 11നാണ് അപകടം....

ACCIDENT

കോതമംഗലം: ശക്തമായ മഴയെ തുടര്‍ന്ന് ചീയപ്പാറയില്‍ മണ്ണിടിഞ്ഞതിനു പിന്നാലെ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലെ നേര്യമംഗലം അടിമാലി റോഡിലേക്കാണ് മണ്ണും മരങ്ങളും വീണത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 നാണ്...

CHUTTUVATTOM

മൂവാറ്റുപുഴ: എട്ടുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന യുവതിയ്ക്കെതിരായ പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഉരുളൻതണ്ണി സ്വദേശിനിയായ...

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് ചെക്ക്പോസ്റ്റിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടതിൽ അധികൃതരുടെ  അനാസ്ഥയും കാരണമായതായി ആരോപണം. അപകടകരമായ വളവിൽ സ്ഥിതി ചെയ്യുന്ന ചെക്ക്പോസ്റ്റിൽ റിഫ്ലക്ടറുകളോ വാണിംഗ് ലൈറ്റുകളോ സുരക്ഷാ ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടത്തിന്...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നീരാട്ടിന് എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്....

CHUTTUVATTOM

കുട്ടമ്പുഴ : രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഉരുളൻ തന്നെ കവലയിൽ  നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ...

ACCIDENT

കോതമംഗലം: കോതമംഗലത്ത് വ്യത്യസ്ഥ ഇടങ്ങളിൽ രണ്ട് വാഹനാപകടങ്ങൾ. നേര്യമംഗലം വില്ലാഞ്ചിറയിലും ഭൂതത്താൻകെട്ട്-വടാട്ടുപാറ റോഡിലുമാണ് വെള്ളിയാഴ്ച വാഹനാപകടങ്ങളുണ്ടായത്. ദേശീയ പാതയിൽ തലക്കോട് വില്ലാഞ്ചിറയിൽ രാവിലെ ലോറി ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച ലോറി 20 അടി...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുള്ളുവേലില്‍ റിട്ട. കെഎസ്ഇബി ജീവനക്കാരന്‍ പി.ഒ പാപ്പച്ചന്‍ (78) നിര്യാതനായി. സംസ്‌കാരം നടത്ത. ഭാര്യ: പരേതയായ ഫിലോമിന, നാടുകാണി ഇല്ലത്തുകുടി കുടുംബാഗം. മക്കള്‍:ബിജു, സിജു, ലിസി. മരുമക്കള്‍:ജസി, ലിതിയ, മാര്‍ട്ടിന്‍....

error: Content is protected !!