Connect with us

Hi, what are you looking for?

CHUTTUVATTOM

രാജപാതയിലെ ജനകീയ സമരം സര്‍ക്കാര്‍ വാക്കുപാലിച്ചില്ല: കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി കുട്ടമ്പുഴ പോലീസ്

കോതമംഗലം: രാജപാതയിലെ ജനകീയ സമരം സര്‍ക്കാര്‍ വാക്കുപാലിച്ചില്ല, കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി കുട്ടമ്പുഴ പോലീസ്. ആലുവ – മൂന്നാര്‍ രാജപാത തുറന്നുലഭിക്കണമെന്നാവശ്യപ്പെട്ട് 2025 മാര്‍ച്ച് 16ന് നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത കോതമംഗലം മുന്‍ പിതാവ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടിലിനും, എംപി, എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍, പുരോഹിതര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ എടുത്തിരിക്കുന്ന എല്ലാ കേസുകളും പിന്‍വലിക്കുമെന്ന് അന്നത്തെ വ്യവസായ – നിയമവകുപ്പ് മന്ത്രി പി രാജീവ്, വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, കോതമംഗലം എംഎല്‍എ ആന്റ്റണി ജോണ്‍, രൂപതാ പ്രതിനിധിയും കെസിബിസി സെക്രട്ടറിയുമായിരുന്ന ഫാ. അരുണ്‍ വലിയതാഴത്ത്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഐഎഫ്എസ്, ഡിസിഎഫ്എം വി.ജി കണ്ണന്‍, ഐഎഫ്എസ് എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനം എടുക്കുകയും, ഈ കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി അന്നത്തെ പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഫോറസ്റ്റ് മാനേജ്‌മെന്റ്റ്) രാജേഷ് രവീന്ദ്രന്‍ ഐഎഫ്എസിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ കേസുകള്‍ പിന്‍വലിച്ചില്ല എന്നുമാത്രമല്ല വനം വകുപ്പിന്റ്റെ പരാതിയിന്മേല്‍ സമരത്തില്‍ പങ്കെടുത്ത മണികണ്ടന്‍ചാല്‍ സ്വദേശികളായ ഷിനോ വര്‍ക്കി തൊട്ടപ്പള്ളില്‍, ഷിബു ജോര്‍ജ്ജ് പുന്നത്താനത്ത്കുന്നേല്‍, മാമലക്കണ്ടം സ്വദേശി ബെന്നി കാക്കനാട്ട് എന്നിവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചെന്നകുറ്റം ആരോപിച്ച് എഫ്‌ഐആര്‍ തയ്യാറാക്കി കോതമംഗലം കോടതിയില്‍ കൊടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് കുട്ടംപുഴ പോലീസ്.

രാജപാത സമരവുമായി ബന്ധപ്പെട്ട് കോതമംഗലം മുന്‍ പിതാവ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍, ഡീന്‍ കുര്യാക്കോസ് എംപി, ഷിബു തെക്കുംപുറം എംഎല്‍എ, മുന്‍ എംഎല്‍എ ആന്റണി ജോണ്‍, കുട്ടമ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്റ് കാന്തി വെള്ളക്കൈയ്യന്‍ അടക്കം കണ്ടാല്‍ അറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് വനം വകുപ്പ് ഒആര്‍ കേസെടുത്തിരിക്കുന്നത്. ജനകീയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കുമെന്ന തീരുമാനം നടപ്പാക്കാന്‍ യുഡിഫ് സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേസില്‍ പ്രതിസ്ഥാനത്തുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി സതീശനും, വനം വകുപ്പ് മന്ത്രി ഷിബു ബേബിജോണും ഇക്കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളവര്‍.

 

You May Also Like

CRIME

കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാള്‍ സ്വദേശി കോതമംഗലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ ദക്ഷിന്‍ സുന്ദര്‍പുര്‍ സ്വദേശി സാബിര്‍ അലി മോണ്ടല്‍ (39) ആണ് അറസ്റ്റിലായത്. കോതമംഗലം ആയക്കാട് നിന്ന്...

CHUTTUVATTOM

കോതമംഗലം: എം.എ എൻജിനീയറിംഗ് കോളേജ് വിദ്യാർഥി അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപുവിൻ്റെ ആത്മഹത്യ സംബന്ധിച്ചു രൂപീകരിച്ച ആഭ്യന്തര അന്വേഷണ കമ്മിഷൻ തെളിവെടുപ്പ് തുടങ്ങി. കോളജ് ഗവേണിങ് ബോഡി അംഗങ്ങളായ ഡോ. ജോർജ് ഐസക്...

CHUTTUVATTOM

കോതമംഗലം: തെളിവെടുപ്പ് പൂർത്തിയാക്കി കോതമംഗലം കോടതിയിൽ ഹാജരാക്കിയ അർജുൻ ആയങ്കിയെ തലശ്ശേരിക്ക് തിരികെ കൊണ്ടുപോയി. കോതമംഗലം, ഊന്നുകൽ എസ്.എച്ച്.ഒ മാരെ ഭീഷണിപ്പെടുത്തിയ കേസിൽ വെളളിയാഴ്ച കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ആയങ്കിയെ...

CHUTTUVATTOM

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ്കോളജ് വിദ്യാർത്ഥി മിച്ചി മർപ്പു ആത്മഹത്യ ചെയ്തതിനു പിന്നാലെ വിദ്യാർത്ഥികള്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. വിദ്യാർത്ഥികളുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.വിദ്യാർത്ഥികളുടെ 12 ആവശ്യങ്ങള്‍...

CHUTTUVATTOM

കോതമംഗലം: എം.എ. എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥി അരുണാചൽ പ്രദേശ് സ്വദേശിയുമായ മിച്ചി മർപ്പുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവരെ നേരിൽ കണ്ട്...

CHUTTUVATTOM

കോതമംഗലം: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് തെളിവെടുപ്പിനായി ആയങ്കിയെ കടവന്ത്രയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പുന്നേക്കാട് റിസോർട്ടിൽ...

CHUTTUVATTOM

കോതമംഗലം: മരണമടഞ്ഞ എം.എ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപ്പുവിൻ്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ടാണ് കോഴിപ്പിള്ളിയിലെ വാടക വീട്ടിൽ മിച്ചിയെ മരിച്ച നിലയിൽ...

CHUTTUVATTOM

കോതമംഗലം: വിവിധ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാന്റിലായ പ്രതി അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ച കോതമംഗലം പോലീസ് കസ്റ്റഡിയില്‍...

CHUTTUVATTOM

കോതമംഗലം: പോലീസ് കണ്ണൂരിൽ നിന്നെത്തിച്ച അർജുൻ ആയങ്കിയെ വെള്ളിയാഴ്ച രാത്രി ഏഴരയോടെ കോതമംഗലം മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവിടത്തെ കേസുകളുടെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. കോതമംഗലം...

NEWS

കൊച്ചി: കോതമംഗലം, ഊന്നുകല്‍ എസ് എച്ച് ഓ മാരെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ എറണാകുളം കുട്ടമ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സബ് ജയിലില്‍ നിന്നും പ്രൊഡക്ഷന്‍ വാറന്‍റ് ഹാജരാക്കിയ...

NEWS

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ വിശ്വാസി സമൂഹത്തിന് ആരാധനക്കായി നിർമ്മിക്കപ്പെട്ടതും, ആഗോള സുറിയാനി സഭയുടെ വിശ്വാസാചാരങ്ങൾ പാലിക്കുന്നതിനും ഉള്ള യാക്കോബായ സുറിയാനി പള്ളികളിൽ 1912ൽ യാക്കോബായ സഭയിൽ കലഹമുണ്ടാക്കി പുറത്ത് പോയ കോട്ടയം...

CHUTTUVATTOM

കോതമംഗലം: ഇടമലക്കുടി, മാങ്കുളം, കുട്ടമ്പുഴ കുറത്തികുടി അടക്കമുള്ള ട്രൈബല്‍ മേഖലകളിലെ രൂക്ഷമായ ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകേണ്ട വെസ്റ്റേണ്‍ ഔട്ട്ലെറ്റ് കോതമംഗലം – മൂന്നാര്‍ ഹൈറേഞ്ച് റോഡ് (പഴയ ആലുവ – മൂന്നാര്‍...

error: Content is protected !!