കോതമംഗലം: കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ സുറിയാനി പള്ളിയിലെ 119-ാമത് ശിലാസ്ഥാപന പെരുന്നാൾ 9,10,11 തീയതികളിൽ നടക്കും.8ന് രാവിലെ 8.30 ന് വിശുദ്ധ കുർബാന ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും. വൈകിട്ട് 7ന് വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ നിർവഹിക്കും.
9 -ാം തീയതി രാവിലെ രാവിലെ 8ന് വിശുദ്ധ കുർബാന. തുടർന്ന് കൊടിയേറ്റ് പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ നിർവഹിക്കും. വൈകിട്ട് 6ന് സന്ധ്യാ നമസ്കാരം കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് നിർവഹിക്കും. രാത്രി 8 ന് പ്രദക്ഷിണം, ആശീർവാദം, നേർച്ച സദ്യ.
10 -ാം തീയതി രാവിലെ 8ന് വിശുദ്ധ മൂന്നിൻമേൽ കുർബാനക്ക്മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ബന്യാമിൻ മുളയിരിക്കൽ, ഗീവർഗീസ് കുറ്റിപ്പുഴ എന്നിവർ നേതൃത്വം നൽകും. 11ന് പ്രദക്ഷിണം, ആശീർവാദം, നേർച്ച സദ്യ. 2ന് ലേലം, വൈകിട്ട് 6.30 ന് സന്ധ്യാ നമസ്കാരം.
11 -ാം തീയതി രാവിലെ 7. 30 ന് വിശ്വദ്ധ കുർബാന, 10ന് നടവരവ് എടുക്കൽ, 2ന് കൊടിയിറക്ക്. പെരുന്നാളിന് വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹ വികാരി ഫാ. ബെൻ സ്റ്റീഫൻ മാത്യു കല്ലുങ്കൽ , ട്രസ്റ്റിമാരായ കുര്യാക്കോസ് എം പി മറ്റമന, എൽദോ മാത്യു സി ചെരക്കുന്നേൽപാറ പ്പാട്ട് എന്നിവർ നേതൃത്വം നൽകും.




















































